ഹോം › ലോകം

താൻ ആരാണെന്ന് ട്രംപ് ധൈര്യത്തോടെ സ്വയം കാണിച്ചു തന്നു; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

By MJ Desk · 08 Nov 2024, 10:28 AM

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപുമായി ചർച്ചക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ധീരനായ ട്രംപുമായി ചർച്ചക്ക് തയ്യാറാണ്. ട്രംപിനെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നുവെന്നും പുടിൻ പറഞ്ഞു അസാധാരണമായ സാഹചര്യങ്ങളിൽ തങ്ങൾ ആരാണെന്ന് ആളുകൾ തെളിയിക്കും. ഇവിടെയാണ് ഒരു വ്യക്തി സ്വയം വെളിപ്പെടുന്നത്. എന്റെ അഭിപ്രായത്തിൽ വളരെ ധൈര്യത്തോടെ ട്രംപ് അത് സ്വയം കാണിച്ചുവെന്നും പുടിൻ പറഞ്ഞു നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പ് ആരാണ് മികച്ച സ്ഥാനാർഥി എന്ന ചോദ്യത്തിന് ജോ ബൈഡനെയും തുടർന്ന് കമല ഹാരിസിനെയും വൈറ്റ് ഹൗസിൽ കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പുടിന്റെ പ്രതികരണം. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണത്തിൽ റഷ്യ ഇടപെട്ടെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#putin trump

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›