ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തെ പിന്തുണക്കാത്ത രാജ്യങ്ങൾക്ക് വൻ തീരുവ: ട്രംപ്
ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള യുഎസിന്റെ നീക്കത്തെ പിന്തുണക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ സുരക്ഷക്ക് ഗ്രീൻലാൻഡ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്വീപിനെ സ്വന്തമാക്കാൻ ട്രംപിന്റെ ശ്രമം
ഗ്രീൻലാൻഡിനെ നിയന്ത്രിക്കുന്നതിൽ ഒപ്പം നിന്നില്ലെങ്കിൽ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തും. കാരണം ദേശീയ സുരക്ഷക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു. നേരത്തെ ട്രംപിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ്, ഡെൻമാർക്ക്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു
ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഗ്രീൻലാൻഡിൽ യൂറോപ്യൻ രാജ്യങ്ങൾ സൈനികവിന്യാസം ആരംഭിച്ചു. ഫ്രാൻസ്, ജർമനി, സ്വീഡൻ, നോർവേ, ഫിൻലൻഡ്, നെതർലാൻഡ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക സംഘങ്ങളാണ് ഗ്രീൻലാൻഡിലെത്തിയത്.