ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ പറഞ്ഞതായി ട്രംപ്; സമ്പൂർണ വിജയമാണ് ലക്ഷ്യമെന്ന് ഇറാൻ
ഇറാനുമായി ചർച്ച തുടരുകയാണെന്നും ഇതിന്റെ ഫലത്തെ ആശ്രയിച്ചാകും തുടർ യുദ്ധമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ അറിയിച്ചതായും ട്രംപ് പറഞ്ഞു. എന്നാൽ സമ്പൂർണ വിജയം നേടും വരെ യുദ്ധം തുടരുമെന്ന നിലപാട് ഇറാൻ ആവർത്തിച്ചു
യുദ്ധം വിജയിച്ചെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടരുകയാണ്. കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തിട്ടുണ്ട്. അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് അവകാശപ്പെട്ടു
എന്നാൽ ഇറാൻ പ്രതിനിധികളിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, താൻ ആരെയും വിശ്വസിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ ശരിയായ ആളുകളുമായാണ് ചർച്ചകൾ നടക്കുന്നത് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ കണ്ണിന് കണ്ണ് എന്ന രീതിയിലാകില്ല പ്രതികാരം, കണ്ണിന് തല എന്ന രീതിയിലായിരിക്കുമെന്നാണ് ട്രംപിന് ഐആർജിസി നൽകിയ മറുപടി.