ഹോം › ലോകം

വിശ്വസ്തരെ കൂടെ നിർത്തി ട്രംപിന്റെ കാബിനറ്റ്; മാർക്കോ റൂബിയോ വിദേശകാര്യ സെക്രട്ടറി

By MJ Desk · 14 Nov 2024, 08:17 AM

വിശ്വസ്തരെ കൂടെ ചേർത്ത് കാബിനറ്റ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർക്കോ റൂബിയോ ആണ് വിദേശകാര്യ സെക്രട്ടറി. ഫ്‌ളോറിഡയിൽ നിന്നുള്ള സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലാറ്റിനോ വംശജൻ കൂടിയാണ് അദ്ദേഹം. റിപബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറാകും. അറ്റോർണി ജനറൽ സ്ഥാനത്തേക്ക് മാറ്റ് ഗേറ്റ്‌സ് എത്തും. ട്രംപിന്റെ വിശ്വസ്തനായാണ് മാറ്റ് ഗേറ്റ്‌സ് അറിയപ്പെടുന്നത്. അതേസമയം നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്‌സിന്റെ നിയമനം റിപബ്ലിക്കൻ പാർട്ടി പ്രവർത്തകരിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട് ട്രംപിനെ വൈറ്റ് ഹൗസിൽ ജോ ബൈഡൻ സ്വീകരിച്ചു. അടുത്ത വർഷം ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. 2020ലെ അധികാര കൈമാറ്റത്തിൽ ബൈഡന് വൈറ്റ് ഹൗസിൽ ട്രംപ് സ്വീകരണമൊരുക്കിയിരുന്നില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#donald trump

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›