നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി; പുച്ഛത്തോടെ കാണുന്നുവെന്ന് ഇസ്രായേൽ
വംശഹത്യ ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. നെതന്യാഹു, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐഡിഎഫ് മേധാവി ജനറൽ ഇയാൽ സമീർ എന്നിവർക്കാണ് അറസ്റ്റ് വാറണ്ട്
അറസ്റ്റ് വാറണ്ടിൽ ആകെ 37 പ്രതികളുണ്ടെന്ന് ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഇസ്രായേൽ ഗാസയിൽ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർ മറുപടി പറയണം. അവരോട് വിട്ടുവീഴ്ചയില്ലെന്നും തുർക്കി പറഞ്ഞു
എന്നാൽ തുർക്കിയുടെ നടപടിയെ പുച്ഛത്തോടെയാണ് കാണുന്നതെന്ന് ഇസ്രായേൽ പ്രതികരിച്ചു. സ്വേച്ഛാധിപതിയുടെ ഏറ്റവും പുതിയ പിആർ സ്റ്റണ്ട് ആണിതെന്നും ഇസ്രായേൽ പരിഹസിച്ചു. തുർക്കി പ്രധാനമന്ത്രിയായ ത്വയിബ് ഉർദുഗാൻ കാലങ്ങളായി ഹമാസിനെ പിന്തുണക്കുന്നയാളാണ്.