കരിങ്കടലിൽ വെച്ച് തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ ആക്രമണം; എൻജിൻ റൂമിൽ സ്‌ഫോടനം
Mar 26, 2026, 15:04 IST
റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണയുമായി പോകുകയായിരുന്ന തുർക്കി കമ്പനി നിയന്ത്രിക്കുന്ന എണ്ണക്കപ്പലിന് നേരെ കരിങ്കടലിൽ ആക്രമണം. സിയറ ലിയോൺ പതാകയുള്ള കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന്റെ എൻജിൻ റൂമിൽ വ്യാഴാഴ്ച പുലർച്ചെയാണ് സ്‌ഫോടനം നടന്നത്.
കപ്പലിനെ പ്രവർത്തനരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻജിൻ റൂമിന് നേരെ ആക്രമണം നടന്നതെന്ന് തുർക്കി ഗതാഗത മന്ത്രി പറഞ്ഞു. ഡ്രോണുകൾക്ക് പകരം ജലനിരപ്പിലൂടെ സഞ്ചരിക്കുന്ന ആളില്ലാ ഉപരിതല വാഹനം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.
ബോസ്ഫറസ് കടലിടുക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. അടിയന്തര സഹായത്തിനായി പ്രത്യേക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചതായി തുർക്കി അറിയിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കേന്ദ്രമായി കരിങ്കടലിനെ മാറ്റരുതെന്ന് തുർക്കി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം