ഹോം › ലോകം

ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

By MJ Desk · 08 Jan 2025, 10:14 AM

ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ് ബ്ലൂ വിമാനത്തിന്റെ രണ്ട് ലാൻഡിംഗ് ഗിയറിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. തിങ്കളാഴ്ച രാത്രി 11.10നാണ് വിമാനം ലാൻഡ് ചെയ്തത്. ന്യൂയോർക്ക് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നാണ് വിമാനം ഫോർട്ട് ലോഡർഡെയ്‌ലിൽ എത്തിയത്. പതിവ് പരിശോധനയിലാണ് ലാൻഡിംഗ് ഗിയറിൽ മൃതദേഹങ്ങൾ കണ്ടത് ഹൃദയഭേദകമായ കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജെറ്റ് ബ്ലൂ പ്രസ്താവനയിൽ അറിയിച്ചു. എങ്ങനെയാണ് സംഭവം നടന്നതെ്‌ന് കണ്ടെത്താൻ അധികൃതരുമായി സഹകരിക്കും. മരിച്ചവർ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ജെറ്റ് ബ്ലൂ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›