ഹോം › ലോകം

ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു

By News Desk · 18 Nov 2024, 04:20 PM

റിയോഡി ജനീറോ: ബ്രസീലില്‍ നടന്ന ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു. ബ്രസീലിലെ യുഎഇ സ്ഥാനപതി സാലിഹ് അല്‍ സുവൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലാമത് ജി20 ഷെര്‍പ മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇന്നും നാളെയുമായി റിയോഡി ജനീറോയില്‍ നടക്കുന്ന ജി20 ലീഡേഴ്‌സ് സമ്മിറ്റ്’സ് ഡിക്ലറേഷന്റെ ഭാഗമായാണ് 12 മുതല്‍ 17 വരെ ആലോചനകള്‍ക്കും സമ്മിറ്റിന്റെ ഡ്രാഫ്റ്റിങ്ങിനുമായി ഷെര്‍പ മീറ്റിംങ് സംഘടിപ്പിച്ചത്. ഡ്രാഫ്റ്റ് ഡിക്ലറേഷനില്‍ രാജ്യാന്തര രംഗത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങള്‍, വിശപ്പ്, പട്ടിണി എന്നിവക്കെതിരായ പോരാട്ടം, എനര്‍ജി ട്രാന്‍സിഷന്‍, സുസ്ഥിര വികസനം, ലോക വ്യാപകമായി ഭരണരംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#G20#UAE

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›