ഉക്രൈൻ വിമാനം ഇറാനിൽ തകർന്നുവീണു; 180 പേർ മരിച്ചതായി റിപ്പോർട്ടുകൾ

180 യാത്രക്കാരുമായി പറന്ന ഉക്രേനിയൻ വിമാനം ഇറാനിൽ തകർന്നവീണു. ടെഹ്റാൻ വിമാനത്താവളത്തിന് സമീപത്താണ് ബോയിംഗ് 737 വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിമാനത്തിലുണ്ടായിരുന്ന
 

180 യാത്രക്കാരുമായി പറന്ന ഉക്രേനിയൻ വിമാനം ഇറാനിൽ തകർന്നവീണു. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപത്താണ് ബോയിംഗ് 737 വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ടുകൾ

ടെഹ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്.

അമേരിക്ക- ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാൽ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.