ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല; പ്രതിരോധമരുന്ന് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് യു.എന്‍ മേധാവി

ന്യൂയോര്ക്ക്: കൊവിഡിനെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന് കഴിയില്ലെന്ന് യു.എന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ്. ലോകം ഇന്ന് നേരിടുന്ന നമ്പര് വണ് ആഗോള സുരക്ഷാഭീഷണിയാണ് കൊവിഡ്-19
 

ന്യൂയോര്‍ക്ക്: കൊവിഡിനെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകം ഇന്ന് നേരിടുന്ന നമ്പര്‍ വണ്‍ ആഗോള സുരക്ഷാഭീഷണിയാണ് കൊവിഡ്-19 എന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമരുന്നില്‍ പ്രതീക്ഷ ഉണ്ടെന്നാണ് പലരും പറയുന്നത്്. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല. പ്രതിരോധമരുന്നിന് മാത്രം കൊവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു.

രോഗവ്യാപനം തടയാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ ഒരമിച്ച് നിക്കണമെന്നും വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണ് ഇതെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.