{"vars":{"id": "89527:4990"}}

ഹോർമൂസ് കടലിടുക്കിന് സമീപം ബോംബാക്രമണവുമായി അമേരിക്ക; ലക്ഷ്യം ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ
 

 

ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണവുമായി അമേരിക്ക. ഏകദേശം 2268 കിലോ ഗ്രാം ഭാരമുള്ള ഡീപ് പെനട്രേറ്റർ ബോംബുകളാണ് തീരപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് പ്രയോഗിച്ചത്. ഇറാന്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു

അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചത്. ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് അതുവഴിയാണ്. ഹോർമൂസ് അടച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. 

അതേസമയം ഹോർമൂസിലെ സൈനിക നീക്കത്തിൽ സഹകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം സഖ്യകക്ഷികൾ തള്ളിക്കളഞ്ഞിരുന്നു. ഇറാന്റെ ആണവ പദ്ധതിയോടുള്ള നിലപാടുകളിലും അമേരിക്കയും സഖ്യ കക്ഷികളും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.