ഉയിഗൂര്‍ ഉയര്‍ത്തിക്കാട്ടി ചൈനക്കെതിരെ വീണ്ടും അമേരിക്ക

വാഷിംഗ്ടണ്: ഉയിഗൂര് മുസ്ലിംകളുടെ വിഷയം ഉയര്ത്തിക്കാട്ടി ചൈനയെ പരമാവധി സമ്മര്ദത്തിലാക്കാന് അമേരിക്ക. പടിഞ്ഞാറന് ചൈനയില് ഉയിഗൂറുകളടക്കമുള്ള മുസ്ലിംകള്ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള് നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വിഷയം അമേരിക്ക ഉന്നയിക്കുന്നത്
 

വാഷിംഗ്ടണ്‍: ഉയിഗൂര്‍ മുസ്ലിംകളുടെ വിഷയം ഉയര്‍ത്തിക്കാട്ടി ചൈനയെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ അമേരിക്ക. പടിഞ്ഞാറന്‍ ചൈനയില്‍ ഉയിഗൂറുകളടക്കമുള്ള മുസ്ലിംകള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വിഷയം അമേരിക്ക ഉന്നയിക്കുന്നത് തുടരുെന്നും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിഷയം പശ്ചാത്തലമാക്കി അമേരിക്ക ചൈനീസ് സര്‍ക്കാരിന് മേല്‍ ചില വിസാ നിയന്ത്രണണങ്ങള്‍ കൊണ്ടുവന്നിരുന്നു. മാത്രമല്ല, ചൈനയുടെ ചില ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട്അപ്പുകളെ വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയുടെ ആരോപണങ്ങള്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ നിലപാട്. അതേസമയം, ചൈനയുടെ ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ മുസ്ലിംകള്‍ക്കെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് മനുഷ്യവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ വരാറുണ്ട്.