ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കം; ജനപ്രതിനിധി സഭയിൽ പ്രമേയം

അമേരിക്കയിൽ പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമായി. കാപിറ്റോൾ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. 25ാം ഭേദഗതി
 

അമേരിക്കയിൽ പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കമായി. കാപിറ്റോൾ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്.

25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കം ചെയ്യാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം ചർച്ചക്ക് വെച്ചെങ്കിലും റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ശബ്ദവോട്ടോടെ ഇത് തള്ളി. പ്രമേയത്തിൽ ചൊവ്വാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കും

പ്രമേയം പാസായാൽ തീരുമാനമെടുക്കാൻ പെൻസിന് 24 മണിക്കൂർ സമയം നൽകുമെന്ന് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. പെൻ ഇതിന് തയ്യാറായില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടിക്രങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്പീക്കർ പറഞ്ഞു