നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസിന്റെ ആക്രമണം; നിരവധി ഭീകരർ കൊല്ലപ്പെട്ടു
നൈജീരിയയിൽ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണം. നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മാരകമായ ആക്രമണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നൈജീരിയയിൽ ന്യൂനപക്ഷങ്ങൾ ഭീഷണി നേരിടുകയാണ്. ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം തടയുന്നതിൽ അവിടുത്തെ ഭരണകൂടം പരാജയമാണെന്നും ട്രംപ് പറഞ്ഞു
നൈജീരിയയിൽ സൈനിക നടപടിയുണ്ടാകുമെന്ന് ഒക്ടോബർ മുതൽ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മരിച്ച ഭീകരർക്ക് അടക്കം എല്ലാവർക്കും ക്രിസ്മസ് ആശംസകൾ എന്ന് ആക്രമണം സ്ഥിരീകരിച്ചുള്ള വാർത്ത പങ്കുവെച്ച് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം
ഭീകരർക്കെതിരെ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ നൈജീരിയ സമ്മതിച്ചതായും രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് യുഎസ് സൈന്യം നൈജീരിയയിൽ ആക്രമണം നടത്തുന്നത്