ആറാഴ്ചയ്ക്കകം അമേരിക്കയില്‍ കോവിഡ് രോഗികള്‍ ഇരട്ടിയായി

വാഷിംഗ്ടണ്: യു എസില് കോവിഡ് കേസുകള് നാല് മില്യണ് കവിഞ്ഞു. കേവലം ആറാഴ്ചയ്ക്കകമാണ് അമേരിക്കയിലെ കോവിഡ് രോഗികള് ഇരട്ടിയായി വര്ധിച്ചത്. രോഗബാധയെ തുടര്ന്ന് മരിക്കുന്നവരുടേയും ആശുപത്രിയില് പ്രവേശിപ്പിക്കുന്നവരുടേയും
 

വാഷിംഗ്ടണ്‍: യു എസില്‍ കോവിഡ് കേസുകള്‍ നാല് മില്യണ്‍ കവിഞ്ഞു. കേവലം ആറാഴ്ചയ്ക്കകമാണ് അമേരിക്കയിലെ കോവിഡ് രോഗികള്‍ ഇരട്ടിയായി വര്‍ധിച്ചത്. രോഗബാധയെ തുടര്‍ന്ന് മരിക്കുന്നവരുടേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണത്തിലും കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം അപകടകരമായ തലത്തിലേക്കാണ് ഉയരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണുള്ളത്. തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗമരണം ആയിരം കവിഞ്ഞുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസത്തിനിടയില്‍ ഏഴു ദിവസത്തെ രോഗബാധ ഇരട്ടിയായി.