{"vars":{"id": "89527:4990"}}

ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകൾ വിക്ടോറിയയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
 

 

പ്രശസ്ത ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകളും നടിയുമായ വിക്ടോറിയ ജോൺസിനെ(34) മരിച്ച നിലയിൽ കണ്ടെത്തി. സാൻഫ്രാൻസിസ്‌കോയിലെ ഹോട്ടലിലാണ് വിക്ടോറിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതകളോ അക്രമത്തിന്റെ ലക്ഷണമോയില്ലെന്നാണ് പോലീസ് പറയുന്നത്

ഹോട്ടലിലെ പതിനാലാം നിലയിലാണ് വിക്ടോറിയയെ കണ്ടെത്തിയത്. മദ്യപിച്ച് ബോധരഹിതയായി കിടക്കുകയാണെന്നാണ് ഹോട്ടൽ ജീവനക്കാർ ആദ്യം കരുതിയത്. തുടർന്ന് ആംബുലൻസ് വിളിക്കുകയായിരുന്നു. പാരാമെഡിക്കൽ സംഘം എത്തിയപ്പോഴേക്കും വിക്ടോറിയ മരിച്ചിരുന്നു

സംഭവസ്ഥലത്ത് നിന്ന് ലഹരിമരുന്നുകളോ അനുബന്ധ വസ്തുക്കളോ കണ്ടെത്തിയിട്ടില്ല. ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമില്ല. ലഹരിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് തവണയെങ്കിലും വിക്ടോറിയ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ