ഹോം › ലോകം

ലെബനനിൽ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടം; 20 മരണം, 450 പേർക്ക് പരുക്ക്

By MJ Desk · 19 Sep 2024, 08:13 AM

പേജർ ആക്രമണത്തിന് പിന്നാലെ ലെബനനിൽ വാക്കി ടോക്കിക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം 20 ആയി. 450 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പേജർ സ്‌ഫോടനത്തിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തിൽ വീടുകൾക്കും കടകൾക്കും ഉൾപ്പെടെ കേടുപാടുണ്ടായി. വാക്കി ടോക്കികൾക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെടും. രക്ഷാസമിതിയുടെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. സാധാരണക്കാർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#lebanon#walkie talkie

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›