ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണം ഏകപക്ഷീയം; സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്: പ്രസിഡന്റ് ഡൊണാള്ഡ് ട്രമ്പിനെതിരായ ഇംപീച്ച്മെന്റ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്. നടപടിക്രമങ്ങള് ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനക്ക് എതിരുമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മാത്രമല്ല, തെളിവ് നല്കുന്നതില് നിന്ന്
 

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്. നടപടിക്രമങ്ങള്‍ ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനക്ക് എതിരുമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മാത്രമല്ല, തെളിവ് നല്‍കുന്നതില്‍ നിന്ന് ഒരു അംബാസഡറെ തടഞ്ഞിട്ടുമുണ്ട്.

ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും കോണ്‍ഗ്രസ് പാനലുകളുടെ ചെയര്‍മാന്‍മാരും നയിക്കുന്ന അന്വേഷണം ട്രമ്പിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് വൈറ്റ് ഹൗസ് അഭിഭാഷകന്‍ പാറ്റ് കിപോലോണ്‍ നല്‍കിയ എട്ട് പേജുള്ള കത്തില്‍ പറയുന്നു.