വാക്‌സിൻ 83 ശതമാനവും ലഭിച്ചത് ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കെന്ന് ഡബ്ലു എച്ച് ഒ

കൊവിഡിന്റെ രണ്ടാംതരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിൻ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു എച്ച് ഒ. ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83 സഥമാനം വാക്സിനും
 

കൊവിഡിന്റെ രണ്ടാംതരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു എച്ച് ഒ. ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83 സഥമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു.

ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്. വൈറസ് വകഭേദങ്ങൾക്കും ഭാവിയിലെ അത്യാഹിതങ്ങൾക്കുമെതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.