ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറ്: കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍
സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പിലാക്കിയ കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍. ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബെയ്നിലുമാണ് പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി
Jul 24, 2021, 21:15 IST
സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പിലാക്കിയ കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍. ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബെയ്നിലുമാണ് പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. സംഭവത്തിൽ 57 പേരെ അറസ്റ്റ് ചെയ്തു.
തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് സിഡ്നിയില്‍ റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ചിലയിടങ്ങളിൽ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറുമുണ്ടായി.