ഹോം › ലോകം

ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

By MJ Desk · 09 Jan 2025, 08:39 AM

അമേരിക്കയിലെ ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു. കാട്ടുതീയിൽ പെട്ട് അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നുപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. മേഖലയിൽ നിന്ന് മുപ്പതിനായിരത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളടക്കം താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടർന്നത്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണങ്ങിനിന്ന മരങ്ങളുമാണ് കാട്ടുതീ അതിവേഗം പടർന്നുപിടിക്കാൻ കാരണമായത് ഹോളിവുഡ് ഹിൽസിൽ വീണ്ടും തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. തീകെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ രണ്ട് സ്‌കൂളുകൾ പൂർണമായും കത്തിനശിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›