ഹോം › ലോകം

അമേരിക്കക്ക് ലഭിക്കുമോ ആദ്യ വനിതാ പ്രസിഡന്റ്; ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

By MJ Desk · 05 Nov 2024, 08:13 AM

47ാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിംഗ് ബൂത്തിൽ. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിംഗ് ആരംഭിക്കും. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ വിശ്രമം പോലുമില്ലാതെ സ്ഥാനാർഥികൾ പ്രചാരണത്തിൽ സജീവമായിരുന്നു. ആർക്കൊപ്പം എന്ന് ഉറപ്പില്ലാത്ത ഏഴ് സംസ്ഥാനങ്ങളാണ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിർണായകമാകുക. ഈ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചാരണം പെൻസൽവാനിയ പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു കമല ഹാരിസും ട്രംപും. കഴിഞ്ഞ ദിവസം അഞ്ച് പൊതുയോഗങ്ങളിലാണ് ഇരുവരും ഇവിടെ പങ്കെടുത്തത്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്. വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ് എന്ന ഖ്യാതിയും ഇന്ത്യൻ വംശജയായ കമല ഹാരിസിന് ലഭിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#us president election

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›