ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42.5 ലക്ഷം കടന്നു;മരണസംഖ്യ 2.87 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42.5 ലക്ഷം കടന്നു. ആകെ മരണം 2,8,72,50 ആയി. ആകെ മരണസംഖ്യ 2.87 ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകളും
 

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42.5 ലക്ഷം കടന്നു. ആകെ മരണം 2,8,72,50 ആയി. ആകെ മരണസംഖ്യ 2.87 ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത്.

യുഎസില്‍ 81,000ത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.13,80,00 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്തെ സ്ഥിതി മെച്ചപ്പെടുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി

ബ്രിട്ടനില്‍ മരണം 32,065 ആയി. ഇറ്റലിയില്‍ 30730 പേരും സ്‌പെയിനില്‍ 26744 പേരും മരിച്ചു. റഷ്യയില്‍ 2.20ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 2000 പിന്നിട്ടു.