ഗാസയിൽ ഇസ്രായേൽ പിന്തുണയുള്ള പോപുലർ ഫോഴ്‌സസിന്റെ നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു
Dec 5, 2025, 10:30 IST
ഇസ്രായേൽ പിന്തുണയോടെ ഗാസയിൽ പ്രവർത്തിക്കുന്ന ഹമാസ് വിരുദ്ധ സേനാ വിഭാഗത്തിന്റെ നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ വെച്ച് അജ്ഞാതരുടെ ആക്രമണത്തിൽ ഷബാബ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഗാസയിൽ മാത്രം പ്രവർത്തിക്കുന്ന പോപുലർ ഫോഴ്‌സസ് സംഘടനയുടെ നേതാവാണ് ഷബാബ്.
ഇസ്രായേൽ പിന്തുണയോടെയാണ് പോപുലർ ഫോഴ്‌സസ് പ്രവർത്തിക്കുന്നത്. ഹമാസ് അനുഭാവികളോ അല്ലെങ്കിൽ അബു സ്‌നൈമ കുടുംബം പോലെ ഗാസയിലെ സായുധ കുടുംബങ്ങളുമായുള്ള തർക്കമോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.
ഗാസയിൽ ഹമാസിന്റെ സ്വാധീനം കുറയ്ക്കാനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഇസ്രായേൽ പിന്തുണച്ചിരുന്ന നേതാവായിരുന്നു യാസർ അബു ഷബാബ്. യാസർ അബു ഷബാബിന്റെ കൊലപാതകം ഗാസയുടെ ആഭ്യന്തര സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് ആശങ്ക