നേപ്പാളിൽ വീണ്ടും ജെൻ സി കലാപം; യുവാക്കളും പോലീസും ഏറ്റുമുട്ടി, മേഖലയിൽ കർഫ്യു
Nov 20, 2025, 17:07 IST
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടു ജെൻ സീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിൽ യുവാക്കളും സിപിഎൻ-യുഎംഎൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിന് പിന്നാലെ മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തി.
വ്യാഴാഴ്ച പുലർച്ചെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ആറ് പ്രതിഷേധക്കാർക്ക് പരുക്കേറ്റു. 2026 മാർച്ച് 5ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ യുഎംഎൽ നേതാക്കൾ ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെ തുടർന്നായിരുന്നു സംഘർഷം
പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സിമാര വിമാനത്താവളത്തിന് സമീപത്തായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നു. സെപ്റ്റംബറിൽ നടന്ന ജെൻ സി കലാപത്തിൽ നേപ്പാളിൽ 76 പേർ കൊല്ലപ്പെട്ടിരുന്നു.