ഹോം › ലോകം

മൊബൈല്‍ ഫോണില്‍ നോക്കി റോഡ് മുറിച്ച് കിടന്നു; കാറിടിച്ച് തെറിച്ച് വീണ യുവതി ആദ്യം തിരഞ്ഞത് മൊബൈല്‍ ഫോണ്‍

By MJ News Desk · 15 Nov 2024, 08:39 PM

ഫോണുമായി നാം എത്രത്തോളം അഡിക്റ്റഡാണെന്നതില്‍ ഇതിലും വലിയ ഉദാഹരണം വേറെയില്ല. ആ രീതിയിലുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിംഗപ്പൂരിലാണ് സംഭവം. അശ്രദ്ധമായി ഫോണ്‍ വിളിച്ച് റോഡ് മുറിച്ച് കടക്കുന്ന യുവതി കാറിടിച്ച് തെറിച്ച് വീഴുന്നതും തെറിച്ചു വീണ യുവതി ഇഴഞ്ഞിഴഞ്ഞ് വന്ന് ഫോണ്‍ തപ്പിയെടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. സിഗ്‌നല്‍ ചുവപ്പ് മാറി പച്ചയായത് യുവതി ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കാറിന്റെ ഡാഷ് ബോര്‍ഡിലുള്ള ക്യാമറയില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെച്ചത്. നിരവധി പേര്‍ യുവതിയെ കുറ്റപ്പെടുത്തിയാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. ഡാഷ്ബോര്‍ഡ് ക്യാമറയുള്ളതിനാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മനസിലായെന്നും അതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#lady#mobile phone#singapore

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›