കാശ്മീരിൽ പിന്തുണച്ചാൽ സുരക്ഷിതമാക്കാം; വാഗ്ദാനവുമായി മോദിയുടെ പ്രതിനിധി കാണാൻ വന്നതായി സാകിർ നായിക്

കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചാൽ തനിക്കെതിരായ പണം തട്ടിപ്പ് കേസ് പിൻവലിക്കാമെന്നും ഇന്ത്യയിലേക്ക് സുരക്ഷിതമായി മടക്കിയെത്തിക്കാമെന്നും കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയതായി വിവാദ മതപ്രഭാഷകൻ
 

കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചാൽ തനിക്കെതിരായ പണം തട്ടിപ്പ് കേസ് പിൻവലിക്കാമെന്നും ഇന്ത്യയിലേക്ക് സുരക്ഷിതമായി മടക്കിയെത്തിക്കാമെന്നും കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയതായി വിവാദ മതപ്രഭാഷകൻ സാകിർ നായിക്.

ശനിയാഴ്ച പുറത്തിറക്കിയ വീഡിയോ വഴിയാണ് സാകിർ നായിക് ഈ ആരോപണം ഉന്നയിക്കുന്നത്. മോദി സർക്കാരിന്റെ ഒരു പ്രതിനിധി സെപ്റ്റംബറിൽ തന്നെ വന്നുകണ്ടിരുന്നു. കാശ്മീർ വിഷയത്തിൽ പിന്തുണക്കുകയാണെങ്കിൽ സുരക്ഷിതമാക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ താനാ വാഗ്ദാനങ്ങൾ തള്ളിക്കളയുകയായിരുന്നുവെന്ന് സാകിർ നായിക് വീഡിയോയിൽ അവകാശപ്പെടുന്നു

കാണാനെത്തിയയാൾ മോദിയുടെയും അമിത് ഷായുടെയും നേരിട്ടുള്ള നിർദേശപ്രകാരമാണ് വന്നതെന്ന് പറഞ്ഞതായും സാകിർ നായിക് ആരോപിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് നിരവധി കേസുകളാണ് സാകിർ നായികിന് മേലുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി മലേഷ്യയിൽ അഭയം തേടിയിരിക്കുകയാണ് ഇയാൾ.