ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുന്നു

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില് മരിച്ചവരുടെ എണ്ണം 14,681 ആയി. സ്പെയിനില് കൊവിഡ് ബാധിച്ച് മരിച്ചത് 10,935 പേരാണ്. ഇറ്റലിയില് രോഗം ബാധിച്ചവരുടെ എണ്ണം 1,19,827 ഉം
 

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 14,681 ആയി. സ്പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 10,935 പേരാണ്. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,19,827 ഉം സ്പെയിനിലെ രോഗികളുടെ എണ്ണം 1,17,710 ആയി.

ഇറ്റലിയില്‍ 19,758 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ സ്പെയിനില്‍ 20,513 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇറ്റലിയില്‍ ലൊംബാര്‍ഡിയിലും സ്പെയിനില്‍ മാഡ്രിഡിലുമാണ് കൊറോണ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്.

 

സ്പെയിനിലെ നില അതീവ ഗുരുതരമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. രോഗികളുടെ എണ്ണവും മരണസംഖ്യയും ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്.

മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിച്ചുയര്‍ന്നതോടെ ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിലായിരിക്കുകയാണ്. മരണസംഖ്യയുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ സ്പെയിന്‍ ഇറ്റലിയേയും മറികടക്കാനാണ് സാധ്യതയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

മതിയായ വെന്റിലേറ്റര്‍ സംവിധാനമില്ലാത്തതാണ് ആരോഗ്യ പ്രവര്‍ത്തകരെ കുഴയ്ക്കുന്നത്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രമെ ആശുപത്രികളില്‍ സൗകര്യമൊരുക്കാന്‍ കഴിയുന്നുള്ളൂ. ആയിരങ്ങള്‍ രോഗബാധയോടെ വീട്ടില്‍ തന്നെ കഴിയുകയാണ്.