കൂറ്റൻ റാലി: നെതന്യാഹുവിന്റെ രാജി ആവശ്യം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുൻപിൽ പ്രതിഷേധം. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ പറയുന്നു.
 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുൻപിൽ പ്രതിഷേധം.

കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. നിങ്ങളുടെ സമയം കഴിഞ്ഞു എന്ന വലിയ ബാനറും ഇസ്രായേൽ പതാകയുമേന്തിയാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം പുകയുന്നുണ്ട്. ഇടത് കലാപകാരികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി പറയുന്നു.