കൊവിഡ് വ്യാപനം; നിയന്ത്രണ വിധേയമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ കൊവിഡ് വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ ആഗോള കൊവിഡ് കേസുകളുടെ
 

ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ കൊവിഡ് വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ ആഗോള കൊവിഡ് കേസുകളുടെ എണ്ണം ഇരട്ടിയിലധികമായതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വൈറസ് വ്യാപനം അതിതീവ്രമാണെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമാണെന്നും ലോകത്ത് അതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.

പന്ത്രണ്ട് കോടിയിലേറെ പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തിലേറെ പേർ മരണപ്പെടുകയും ചെയ്തു. രോഗവ്യാപനം തടയാനായില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാദ്ധ്യത.

അതേസമയം കൊവിഡ് പ്രതിരോധ വാക്സിൻ നിർമിക്കാനുളള ശ്രമത്തിലാണ് ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾ.