കൊറോണ വൈറസ്; ചൈനയ്ക്കെതിരെ ജർമനിയും

കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ജർമൻ ചാൻസിലർ ആംഗല മെർക്കർ. കൊറോണ വൈറസ് എവിടെ നിന്ന് വന്നു എന്നത് സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തിൽ
 

കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ജർമൻ ചാൻസിലർ ആംഗല മെർക്കർ. കൊറോണ വൈറസ് എവിടെ നിന്ന് വന്നു എന്നത് സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തിൽ സുതാര്യത വേണമെന്നുമാണ് ജർമൻ ചാൻസിലറുടെ ആവശ്യം. കൊറോണ വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് ആംഗല മെർക്കൽ പറയുന്നത്. വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് ചൈന കൂടുതൽ സുതാര്യത കാണിക്കുന്നത് ലോകത്തെല്ലാവർക്കും ഇതിൽ നിന്ന് പാഠമുൾക്കൊള്ളാൻ സഹായകമാകുമെന്നും ജർമൻ ചാൻസിലർ മാധ്യമങ്ങളോടു പറഞ്ഞു.

 

അമേരിക്കയ്ക്കും ഫ്രാൻസിനും പിന്നാലെയാണ് ഇപ്പോൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജർമനിയും ചൈനയെ പ്രതികൂട്ടിൽ നിർത്തുന്നത്. ആംഗല മെർക്കറിനു മുന്നെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വൈറസിനു പിന്നിൽ ചൈനയാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് വ്യാപനത്തിൽ കൂടുതൽ രാജ്യങ്ങൾ ചൈനയ്ക്കെതിരെ രംഗത്തു വരികയണ്.

 

വുഹാനിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നിന്ന് ചോർന്നതാണ് കൊറോണ വൈറസ് എന്ന ഗുരുതരമായ ആരോപണം യുഎസ് വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. വൈറസ് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. എച്ച്‌ഐവി വൈറസിന്റെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്ര നോബെൽ നേടിയ ഫ്രഞ്ച് വൈറോളജിസ്റ്റ് ലൂക്ക് മൊണ്ടാഗ്നിയറും ചൈനയാണ് വൈറസ് ഉണ്ടാക്കിയതെന്ന ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ചൈന ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുയകയാണ്. വുഹാനിലെ ഒരു ഇറച്ചിച്ചന്തയിൽ നിന്നാണ് വൈറസിന്റെ ഉദ്ഭവമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നത്.