ചിലിയില്‍ പത്ത് ലക്ഷം പേരുടെ സമാധാന പ്രതിഷേധ മാര്‍ച്ച്

സാന്റിയാഗോ: രാജ്യത്തെ അസമത്വം തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചിലിയിലെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നു. തലസ്ഥാന നഗരയില് നടന്ന പ്രതിഷേധ മാര്ച്ചില് പത്ത് ലക്ഷത്തോളം പേര് പങ്കെടുത്തു. സമാധാനപരമായ
 

സാന്റിയാഗോ: രാജ്യത്തെ അസമത്വം തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചിലിയിലെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നു. തലസ്ഥാന നഗരയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പത്ത് ലക്ഷത്തോളം പേര്‍ പങ്കെടുത്തു. സമാധാനപരമായ പ്രതിഷേധ മാര്‍ച്ചായിരുന്നു ഇത്.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനം വരുന്ന ജനങ്ങളാണ് സാന്റിയാഗോയുടെ തെരുവില്‍ പ്രതിഷേധം നടത്തിയത്. ജനങ്ങളുടെ വികാരം മനസ്സിലാക്കി പരിഷ്‌കാരങ്ങള്‍ വരുത്തുമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.