ജോൺ സാമുവേൽ അമേരിക്കയിൽ അന്തരിച്ചു

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ് ഓസ്റ്റിൻ: കൊല്ലം മണ്ണൂർ കണ്ണമത്ത് ജോണി എന്ന ജോൺ സാമുവേൽ (69) നിര്യാതനായി. അമേരിക്കയിലെ ഓസ്റ്റിനിലുള്ള ടെക്സസിൽ വച്ചായിരുന്നു അന്ത്യം.
 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ഓസ്റ്റിൻ: കൊല്ലം മണ്ണൂർ  കണ്ണമത്ത്  ജോണി എന്ന ജോൺ സാമുവേൽ (69) നിര്യാതനായി. അമേരിക്കയിലെ ഓസ്റ്റിനിലുള്ള ടെക്സസിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് പരേതൻ്റെ ടെക്സസിൽ തന്നെയുള്ള സഹോദര പുത്രൻ എബി അറിയിച്ചു.

ഭാര്യ തങ്കമ്മ ജോൺ, കൊട്ടാരക്കര ഉമ്മന്നൂർ തെങ്ങുംവിള  കുടുംബാംഗമാണ്. സ്റ്റെനി, റെനി, സൗമിനി എന്നിവർ മക്കളും മനു ജോൺ മരുമകളുമാണ്.  മരണപ്പെട്ട ജോണി, പരേതനായ ടി പി എം പാസ്റ്റർ ചാക്കോച്ചന്റെ സഹോദര പുത്രനാണ്.

മൃതദേഹം  ജൂൺ 13  ശനിയാഴ്ച  രാവിലെ  9.30 മുതൽ ഓസ്റ്റിൻ, ടെക്സസിലുള്ള  ബിക്ക് ഫ്യൂണറൽ ഹോമിൽ (1700 E Whitestone Blvd Cedar Park, TX 78613) പ്രദർശനത്തിന് വയ്ക്കുകയും  തുടർന്ന് 10.30 ന് സംസ്കാരം നടക്കുകയും ചെയ്യുമെന്ന് കുടുംബാഗം എബി അറിയിച്ചു.