തിരിച്ചുവരവിന് ഒരുങ്ങി ചൈന; വുഹാനും ഹുബൈയ് പ്രവിശ്യയും തുറക്കും, നമ്മളും അതീജിവിക്കും

ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ തുറക്കുകയാണ്. ഹുബെയ് പ്രവിശ്യ ഇന്ന് തുറന്നുകൊടുക്കുമ്പോൾ വുഹാൻ ഏപ്രിൽ എട്ടിനാണ്
 

ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ തുറക്കുകയാണ്. ഹുബെയ് പ്രവിശ്യ ഇന്ന് തുറന്നുകൊടുക്കുമ്പോൾ വുഹാൻ ഏപ്രിൽ എട്ടിനാണ് തുറക്കുക.

ചൈനയിൽ കൊവിഡ് 19 വ്യാപനത്തിന് ഏതാണ്ട് ശമനമായ സാഹചര്യത്തിലാണ് ഹുബെ പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ജനുവരി 23നാണ് ഇവിടെ വിലക്ക് ഏർപ്പെടുത്തിയത്.

ഹുബെയിൽ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകൾ നീക്കുമെങ്കിലും മറ്റ് മേഖലകളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് അധികൃതർ അറിയിച്ചു. വുഹാൻ ഏപ്രിൽ എട്ടിന് മാത്രമെ തുറന്നുകൊടുക്കുള്ളൂവെങ്കിലും ഹുബെ പ്രവിശ്യയിലെ മറ്റ് മേഖലകളിൽ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. അതേസമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ അടഞ്ഞുതന്നെ കിടക്കുമെന്നും അറിയിപ്പുണ്ട്.

ഡിസംബറിൽ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് മൂന്ന് മാസത്തിനിടെ ഇവിടെ 2500 പേരാണ് മരിച്ചത്. ചൈനയിലെ മൊത്തം മരണസംഖ്യ 3281 ആയിരിക്കെ മരിച്ചവരിൽ 80 ശതമാനവും വുഹാനിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്.