മ്യാൻമറിൽ സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച 38 പേരെ വെടിവെച്ചു കൊന്നു

മ്യാൻമറിൽ 38 പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. സൈനിക ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവരെയാണ് വെടിവെച്ചു കൊന്നത്. വിദ്യാർഥികളടക്കം വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലേർപ്പെട്ട
 

മ്യാൻമറിൽ 38 പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. സൈനിക ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവരെയാണ് വെടിവെച്ചു കൊന്നത്.

വിദ്യാർഥികളടക്കം വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലേർപ്പെട്ട അമ്പതോളം പേരെയാണ് സൈന്യം ഇതിനോടകം കൊലപ്പെടുത്തിയത്.

കഴിഞ്ഞ മാസമാണ് മ്യാൻമറിൽ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരമേറ്റെടുത്തത്. ആംഗ് സാൻ സൂക്കിയെ തടവിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ്യത്താകെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.