യമന്‍ വിമതരും സര്‍ക്കാറും സമാധാന ഉടമ്പടിയില്‍

സന്ആ: യമന് സര്ക്കാറും ദക്ഷിണ മേഖലയിലെ വിഘടനവാദികളും സൗദി അറേബ്യയിലെ റിയാദില് വെച്ച് സമാധാന ഉടമ്പടിയില് ഒപ്പുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരനും യു
 

സന്‍ആ: യമന്‍ സര്‍ക്കാറും ദക്ഷിണ മേഖലയിലെ വിഘടനവാദികളും സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു എ ഇ രാഷ്ട്ര നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

റിയാദ് ഉടമ്പടി എന്നാണ് സൗദി കിരീടാവകാശി ഇതിനെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന യമന്‍ സര്‍ക്കാറാണ് കരാറില്‍ ഒപ്പുവെച്ചത്.