ലെബനോൻ പ്രക്ഷോഭം ശക്തം; പ്രതിസന്ധി പരിഹരിക്കാൻ സഖ്യസർക്കാറിന് 72 മണിക്കൂർ സമയം നൽകി ഹരീരി

ബയ്റൂത്ത്: ജനകീയ പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 72 മണിക്കൂർ സമയം അനുവദിച്ച് ലെബനോൻ പ്രധാനമന്ത്രി സഅദ് ഹരീരി. പുതിയ നികുതി
 

ബയ്റൂത്ത്: ജനകീയ പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 72 മണിക്കൂർ സമയം അനുവദിച്ച് ലെബനോൻ പ്രധാനമന്ത്രി സഅദ് ഹരീരി. പുതിയ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് പ്രതിഷേധം.

ഒരു വർഷം പോലും പൂർത്തിയാകാത്ത ഹരീരിയുടെ ദേശീയ സഖ്യസർക്കാറിന് കടുത്ത തലവേദനയാണ് ഈ പ്രക്ഷോഭം. കടത്തിൽ മുങ്ങിയ ലെബനോന്റെ സമ്പദ്ഘടന പരിഷ്‌കരിക്കുന്നതിന് തടസ്സം നിൽക്കുന്നത് സഖ്യകക്ഷികളാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ഹരീരി പറഞ്ഞു.