Kerala
തൃശ്ശൂർ ചാലക്കുടിയിൽ ഇലക്ട്രിക് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
തൃശ്ശൂർ ചാലക്കുടിയിൽ വാഹനാപകടത്തിൽ ഒരു മരണം. പഴൂക്കര സ്വദേശി ജോർജാണ്(73)മരിച്ചത്. ചാലക്കുടി റെയിൽവേ സ്‌റ്റേഷന് മുൻവശത്ത് വെച്ച് ഇലക്ട്രിക് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് 11 മണിയോടെയായിരുന്നു അപകടം. ജോർജിനെ ഉടനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.