Kerala

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ. സിബിഐയാണ് പ്രതികളായ രണ്ട് പേരെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയിൽ ഹാജരാക്കും

ഇന്ത്യൻ ആർമിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോയി. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പത്താൻകോട്ട് യൂണിറ്റിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്

2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചൽ സ്വദേശിനി രഞ്ജിനി എന്ന യുവതിയും രണ്ട് പെൺകുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. സൈനികരായ പ്രതികൾക്ക് കേസിൽ പങ്കുണ്ടെന്ന് സംസ്ഥാന പോലീസും സിബിഐയും കണ്ടെത്തിയിരുന്നു. എന്നാൽ 2006 മുതൽ ഇവർ ഒളിവിലായിരുന്നു. ഇവർ രാജ്യത്തിന് പുറത്തേക്ക് പോയെന്ന രീതിയിലായിരുന്നു അന്വേഷണം

കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ഇവരെ കുറിച്ചുള്ള വിവരം സിബിഐ ചെന്നൈ യൂണിറ്റിന് ലഭിക്കുന്നത്. തുടർന്നാണ് ഇരുവരെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. മറ്റൊരു വിലാസത്തിൽ വ്യാജപേരുകളിൽ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു ഇരുവരും. ഈ വിവാഹത്തിൽ ഇവർക്ക് കുട്ടികളുമുണ്ട്.

Related Articles

Back to top button
error: Content is protected !!