Novel

ഏയ്ഞ്ചൽ: ഭാഗം 12

രചന: സന്തോഷ് അപ്പുകുട്ടൻ

“ആദീ… എന്നെ ഒന്നും ചെയ്യരുത്… പ്ലീസ്.. ഞാൻ പറയുന്നതൊന്ന് കേൾക്ക്

ആദിയുടെ തോളിൽ കിടന്ന് കൈകാലടിച്ചു അവൾ സങ്കടത്തോടെ
പറയുന്നത് കടൽ കാറ്റിലലിഞ്ഞു ചേർന്നു.

അവൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല!

ഒന്നും കേൾക്കാനുള്ള കഴിവ് അവനുണ്ടായിരുന്നില്ല!

ഇരുട്ട് പടർന്ന തീരത്തെയോ, വെള്ളികൊലുസുമായി നുരയുന്ന തിരകളെയോ അവൻ കണ്ടില്ല!

അവളെയും തോളിലിട്ട് ആടിയാടി പോകുന്ന ആദിയുടെ മനസ്സിൽ അപ്പോൾ വേദയോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു….

ഇന്നോളം വരെ പ്രണയ വേദനയാൽ കീറി മുറിഞ്ഞ മനസ്സിനെ, വേദയെന്ന പെണ്ണിൻ്റെ സ്നേഹത്താൽ സാന്ത്വനിപ്പിച്ച നിമിഷങളായിരുന്നു കഴിഞ്ഞു പോയിരുന്നത്…

ഇനിയും ഒരു വേർപാട് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് അവൻ്റെ മനസ്സ് പലവുരു മന്ത്രിച്ചിരുന്നു…

കാറ്റും, കടലും സംഗീതമൊരുക്കുന്ന ഈ പാൽനിലാ പൊഴിക്കുന്ന രാത്രിയിൽ, വേദയെന്ന പെണ്ണിൻ്റെ പ്രണയത്തിൽ കുതിരണം…

ഒരിക്കലും വിട്ടു പോകാൻ കഴിയാത്ത വിധം, ജീവിതത്തോടു ചേർത്തു നിർത്തണം…

ഉറച്ച തീരുമാനത്തോടെ അവൻ തോളിൽ കിടന്നിരുന്ന
ഏയ്ഞ്ചലിനെ, തീരം ലക്ഷ്യമാക്കി വരുന്ന തിരകളിലേക്ക്
പതിയെ വെച്ചു കൊണ്ട് അവൻ പ്രണയപൂർവ്വം ആ മിഴികളിലേക്കു നോക്കി.

ആകാശത്തെ ചന്ദ്രികയും, താരകങ്ങളും നിറഞ്ഞു നിന്ന് ഇളകിയാടുന്ന അവളുടെ മിഴി സാഗരങ്ങൾ മാടി വിളിക്കുന്നതു പോലെ തോന്നിയപ്പോൾ, അവൻ പതിയെ കുനിഞ്ഞു ആ കണ്ണുകളിൽ അമർത്തി ചുംബിച്ചു.

” ആദീ… പ്ലീസ് നിന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന വേദ ഞാനല്ല… ഞാൻ ഏയ്ഞ്ചലാണ്”

സങ്കടത്തോടെ പറഞ്ഞു കൊണ്ട് കുതറി മാറുന്ന ഏയ്ഞ്ചലിൻ്റ ശരീരത്തിലേക്ക് അവൻ പതിയെ അമർന്നു.

തീരത്തെ പുണരാനെത്തുന്ന തിരകൾ അവർക്കു മുകളിലൂടെ പാഞ്ഞു…

“ഏയ്ഞ്ചൽ…. വേദ… ഒരു പാട് നാളുകളായി ഈ പേരുകൾ കേട്ട് എനിക്ക് ഭ്രാന്തു പിടിച്ചു തുടങ്ങിയിട്ടു…. ഇനിയും വയ്യ വേദാ”

അവൻ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്കുറ്റു
നോക്കിയ ശേഷം, ആ ചുണ്ടുകളിൽ പതിയെ തൻ്റെ ചുണ്ടുകൾ ചേർത്തു.

പ്രണയത്തിൻ്റെ മധുരത്തിന് പകരം സങ്കടത്തിൻ്റെ ഉപ്പുരസമായിരുന്നു ആ ചുംബനത്തിനെന്ന് അവന് മനസ്സിലായില്ല.

ബുദ്ധിയെയും, വിവേകത്തെയും ആഴങ്ങളിലേക്കാഴ്ത്തി, അവൻ്റെ സിരകളിൽ പതഞ്ഞു നിന്നിരുന്നത് മദ്യത്തിൻ്റെ ലഹരിയായിരുന്നു…

ആ ലഹരിയിൽ തൻ്റെ ഇഷ്ടമായ വേദയെന്ന പെണ്ണ് മാത്രമായിരുന്നു മനസ്സിൽ.

അവളില്ലെങ്കിൽ ശ്വാസം മുട്ടി ചത്തുപോകുമെന്നും ആ ലഹരി അവനെ ഓർമ്മിച്ചു കൊണ്ടിരുന്നു.

ആ ഓർമ്മയിൽ വീണ്ടും ആദി, അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി.

“നിന്നെ പ്രാണനെ പോലെ
സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുണ്ട്
ആദീ… അവളെ നീ മറക്കരുത്… പ്ലീസ്….”

ഏയ്ഞ്ചൽ അവൻ്റെ മുഖം തന്നിൽ നിന്നു വേർപെടുത്താൻ ശ്രമിച്ചു കൊണ്ട് അലറി.

” ഒരു പേരിലെന്തിരിക്കുന്നു
വേദാ… ഞാൻ സ്നേഹിച്ചത് നിന്നെയാണ് … ഇപ്പോഴും നീ വേദയാണോ, ഏയ്ഞ്ചൽ ആണോ അതോ, മറിയമാണോ എന്നൊന്നും എനിക്കറിയില്ല… അതൊന്നും എനിക്ക് അറിയേണ്ട ആവശ്യവുമില്ല…”

അത്രയും പറഞ്ഞു കൊണ്ട് ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ നിന്ന് തൻ്റെ ചുണ്ടsർത്തി അവളുടെ കാതോരം ചേർത്തു അവൻ.

” ഒരിക്കൽ പ്രാണനെ പോലെ ഒരുവളെ ഞാൻ സ്നേഹിച്ചിരുന്നു വേദാ… വികാരത്തോടെ ഒന്നു തൊടാതെ വിവേകത്തോടെ ഞാൻ ഉള്ളിൽ കൊണ്ടു നടന്നിരുന്നവൾ….. ”

പറഞ്ഞതും, ആദി, തനിക്കു താഴെ കിടന്നിരുന്ന അവളെ തൻ്റെ മുകളിലേക്കു കിടത്തി ആ കണ്ണിലേക്ക് പുഞ്ചിരിയോടെ നോക്കി.

” ആദിയില്ലാതെ ഒരു നിമിഷം ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞു പോയവൾ, ഒന്നു രാവെളുത്തപ്പോഴെക്കും എൻ്റെ അരികിലേക്ക് ഓടി വന്നിരിക്കുന്നു… ആദിയെ കാണാതെ എനിക്ക് ഉറങ്ങാൻ പറ്റിയില്ലെന്നു പറയാനല്ല… പകരം എൻ്റെ ഉറക്കം കളയാൻ ഇനി ആദി വരരുതെന്ന് പറയാൻ…”

അതും പറഞ്ഞ് ആദി പൊട്ടിച്ചിരിച്ചപ്പോൾ, ഏയ്ഞ്ചൽ ഭയചകിതയായി ചുറ്റും നോക്കി.

തീർത്തും വിജനമായ തീരം…

ആകാശത്ത് ചന്ദ്രനെ മറച്ചു പോകുന്ന
മേഘകൂട്ടങ്ങൾ…

അകലെ ലൈറ്റ് ഹൗസിൽ നിന്നു ഉതിരുന്ന പ്രകാശം, ഇടയ്ക്കിടെ തൊട്ടു തലോടി പോകുന്നുണ്ട്.

“പിന്നെ ഞാൻ അവളെ ശല്യപ്പെടുത്തിയില്ല വേദാ.. എന്തിന് പറയുന്നു അവളുടെ കൺമുന്നിൽ ഞാൻ അറിയാതെ പോലും ചെന്നിട്ടില്ല… നമ്മളെ വേണ്ടാത്തവരെ നമ്മൾക്കെന്തിനാ വേദാ… അല്ല പിന്നെ?”

“എനിക്കും ആദിയെ വേണ്ടെങ്കിലോ? ഒരു പുഴുവിനെ പോലെ ആദിയെ വെറുക്കുന്നു ഞാനിപ്പോൾ….”

തിരകൾക്കിടയിൽ ചാഞ്ചാടി കൊണ്ട് ഏയ്ഞ്ചൽ അത് പറയുമ്പോൾ, അവൾ ഒരു കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു.

ഒരു തിര തീരം ലക്ഷ്യമാക്കി ശക്തിയോടെ പാഞ്ഞു വന്നതും, ഏയ്ഞ്ചലിൻ്റെ ശരീരം കുറച്ചുയർന്ന്, വീണ്ടും അവൻ്റെ ശരീരത്തിലേക്ക് തന്നെ പതിയെ വീണു.

വാക്കുകൾക്കൊപ്പം ഏയ്ഞ്ചലിൻ്റെ വായിൽ നിന്നു തെറിച്ച ഉപ്പുവെള്ളം അവൻ്റെ മുഖത്ത് ചാലിട്ടൊഴുകി.

“മറന്നോളൂ.. വെറുത്തോളൂ… അതൊക്കെ എനിക്ക് ഒരു പാടിഷ്ടാ…കാരണം
ആരും ശാശ്വതരല്ല ഈ ലോകത്ത്… ആരും കൊതി തീരെ പ്രണയിച്ചിട്ടില്ല.. പ്രണയിച്ചവരൊന്നും ഒന്നായി തീർന്നിട്ടുമില്ല…”

പറഞ്ഞതും അവൻ ആർത്തിയോടെ ഏയ്ഞ്ചലിനെ ചുംബിച്ചു…

നിമിഷങ്ങളോളം നീണ്ട ചുംബനത്തിൻ്റെ കിതപ്പോടെ അവളിൽ നിന്നു മുഖമുയർത്തി ഒന്നു നോക്കിയ ശേഷം അവൻ
പാതിയടഞ്ഞ ഏയ്ഞ്ചലിൻ്റ മിഴികളിൽ ചുണ്ടമർത്തി….

” പക്ഷെ ആദിയൊരു ആണാണെന്ന് തെളിയിക്കണം… അത് എൻ്റെ വേദയിലൂടെ കൂടിയാകണമെന്ന് എനിക്ക് നിർബന്ധമുണ്ട് ”

പറഞ്ഞതും അവൻ, അവളുമായി തിരകളിലൂടെ മറിഞ്ഞു..

“ആദീ… നീയെന്തു ഭ്രാന്താണ് കാണിക്കുന്നത്… ഞാനാരാണെന്ന് നിനക്ക് ശരിക്കും അറിയില്ല ”

അവൾ കോപത്തോടെ പറഞ്ഞു കൊണ്ട് അവനെ തളളി മാറ്റാൻ ശ്രമിക്കുന്തോറും ,അവൻ ശക്തിയോടെ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നു ഏയ്ഞ്ചലിനെ.

“നീ എൻ്റെ വേദ….മറിച്ച് പലതും പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട…. ”

ഒന്നു നിർത്തി അവൻ അവളുടെ മുഖത്തേക്ക് സങ്കടത്തോടെ നോക്കി.

“ഇനിയും പറ്റിക്കല്ലേ വേദാ… എല്ലാവർക്കും ഇഷ്ടമാ നമ്മുടെ ബന്ധം… പിന്നെയെന്തിന് നീ വീണ്ടും എന്നെ കളിപ്പിക്കാൻ നോക്കുന്നു? ആണത്തമില്ലാത്തവനെന്ന് ഈ തീരക്കാരെകൊണ്ട് വീണ്ടും എന്നെ വിളിപ്പിക്കാൻ ശ്രമിക്കുന്നു?”

പറഞ്ഞതും, അവളുടെ മിഴികളിലേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു ആദി.

തൻ്റെ ശരീരത്തിൽ നിന്ന് വേർപെട്ടു പോകുന്ന സാരിയിൽ പിടിക്കാൻ അവൾ ശ്രമിച്ചെങ്കിലും, ശക്തമായ തിരയിൽ അത് എങ്ങോട്ടോക്കോ പോയത് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

നിലാവ് കുളിപ്പിക്കുന്ന തിരകളിൽ,ഒരു മത്സ്യകന്യക പോലെ ഇളകി കൊണ്ടിരിക്കുന്ന ഏയ്ഞ്ചലിൻ്റ ചുണ്ടിലേക്ക് അവൻ ചുണ്ടമർത്തുമ്പോൾ, അവളുടെ കൂർത്ത നഖങ്ങൾ അവൻ്റെ ശരീരത്തിലേക്ക് ദേഷ്യത്തോടെ കുത്തിയിറങ്ങുന്നുണ്ടായിരുന്നു.

” ആദിയെവിടെ അച്ചൂ? ”

വീട്ടിലേക്ക് കയറി വന്ന ബഷീറിൻ്റെ ചോദ്യം കേട്ടതും അശ്വതി അവനെ തറച്ചു നോക്കി.

“ഇങ്ങോട്ടു വന്നില്ലല്ലോ ബഷീർക്ക… ഞാൻ വിചാരിച്ചു നിങ്ങളൊക്കെ കടപ്പുറത്തിരുന്നു സംസാരിക്കാനാണെന്നു?”

ബഷീർ അതിനു മറുപടി പറയാതെ ചുറ്റും ഒന്നു നോക്കി.

“ഞങ്ങളുടെ എതിർ ടീം അവനെ ഒരുപാട് കളിയാക്കിയിരുന്നു കല്യാണ വീട്ടിൽവെച്ച്… ആണും, പെണ്ണും കെട്ടവനാണെന്നും, അതു കൊണ്ടാണ് കാമുകി കൂറ് മാറിയതെന്നും പറഞ്ഞ് .. ”

” അപ്പോൾ ബഷീർക്കാക്ക് ഒന്നു തടയാമായിരുന്നില്ലേ? ഇതിപ്പോൾ ഞാൻ ഏട്ടനെ എവിടെ ചെന്നു നോക്കും?'”

അശ്വതിയുടെ ശബ്ദം വിറയാർന്നിരുന്നു.

“എനിക്കറിയാമായിരുന്നില്ല ഈ സംഭവം. അഗസ്റ്റിനാണ് എന്നോടു പറഞ്ഞത്? ക്ലീറ്റസ് എന്ന തെണ്ടിയാണ് മദ്യപാന സദസ്സിൽ അവനെ കളിയാക്കിയത്….”

അശ്വതി ബഷീർ പറയുന്നത് അച്ഛൻ കേൾക്കുന്നുണ്ടോയെന്ന് പതിയെ എത്തി നോക്കി.

അച്ഛൻ ഉറക്കമാണെന്ന് കണ്ടതും അവൾ ഒന്നു ദീർഘനിശ്വാസമുതിർത്തു.

“അഗസ്റ്റിൻ തല്ലാൻ പോയതാണ് ക്ലീറ്റസിനെ..ഈ കല്യാണം അലങ്കോലമാക്കണ്ട, ഇവനെ പിന്നെയെങ്കിലും കിട്ടുമെന്ന് പറഞ്ഞ് ആദിയാണ് അഗസ്റ്റിനെ എതിർത്തത്…”

“ഇപ്പോൾ എവിടെ ചെന്ന് തിരയും ചേട്ടനെ?”

അശ്വതി കരച്ചിലിൻ്റെ വക്കത്ത് എത്തിയിരുന്നു.

“തീരത്ത് ഉണ്ടാകാൻ ആണ് സാധ്യത…ഒരു ഫുൾ ബോട്ടിലുമായി അവൻ ആടിയാടിയാണ് അവിടെ നിന്ന് പോന്നതെന്ന് അഗസ്റ്റിൻ പറഞ്ഞു. ”

ബഷീർ ഒരു നിമിഷം നിറഞ്ഞ കണ്ണുകളോടെ അശ്വതിയെ നോക്കി.

“നീ കരയണ്ട… അവൻ തീരത്ത് ഉണ്ടാവും… സങ്കടം വന്നാലും, സന്തോഷം വന്നാലും അവൻ തീരത്തേക്കല്ലേ പോകാറ്?”

പറഞ്ഞതും ബഷീർ ഒരു നിമിഷം തിരിഞ്ഞു നിന്നു അശ്വതിയെ നോക്കി.

“വേദയെവിടെ അച്ചൂ? ”

“ആദിയേട്ടൻ തീരത്ത് ഉണ്ടാകുമെന്ന് കരുതി വേദ ചേച്ചീ അങ്ങോട്ടേക്ക് പോയിരിക്കാണ്… എന്തേ ബഷീർക്ക ചോദിച്ചത്”

അശ്വതിയുടെ ചോദ്യം കേട്ടതും, അവൻ ഒന്നുമില്ലായെന്ന അർത്ഥത്തിൽ തലയാട്ടിയെങ്കിലും, അവൻ്റെ മനസ്സിലപ്പോൾ അവിടെ നടന്ന രംഗങ്ങൾ അഗസ്റ്റിൻ പറഞ്ഞതാണ് ഓർമ്മ വന്നത്.

” ഒന്നും കൂടി അന്വേഷിച്ചു വന്നിട്ടുണ്ടല്ലോ ആദീ… ഇതും നിന്നെ മോഹിപ്പിച്ചങ്ങ് പച്ച തൊടാൻ തരാതെ
പോകോ ?”

ക്ലീറ്റസിൻ്റെ വാക്കുകൾ കേട്ടതും, ആദി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൻ്റെ കഴുത്തിന് കൂട്ടിപ്പിടിച്ചു.

“ഈ തന്തയില്ലായ്മ പറയുന്ന നിന്നെ ഇവിടെ വെച്ചു തന്നെ അലക്കി പിഴിഞ്ഞു അഴയിലിടാൻ ഈ ആദിക്ക് അറിയാതെയല്ല.. പകരം ഈ സ്ഥലം വേറെയായി പോയി.. എൻ്റെ അഗസ്റ്റിൻ്റെ അനിയത്തിയുടെ കല്യാണമായി പോയി… പക്ഷേ നിനക്കുള്ളത് ഞാൻ തരും… ഞാനൊറ്റയ്ക്കാവില്ല അന്നേരം… അത് കാണാൻ നീ കളിയാക്കി പറഞ്ഞ വേദയുമുണ്ടാകും… കേട്ടോടാ.. പന്ന… മോനെ”

അലറി പറഞ്ഞു കൊണ്ട് ആദി ക്ലീറ്റസിനെ തൊഴിച്ചതും, അവൻ കസേരയടക്കം മലർന്നു വീണു…

ആദിയുടെ പൊടുന്നനെയുള്ള നീക്കം കണ്ട് മദ്യപാന സദസ്സ് നിശബ്ദമായ നിമിഷം ആദി പതിയെ ആടിയാടി പുറത്തേക്ക് നടന്നു….

“എന്തേ ബഷീർക്ക ആലോചിക്കുന്നത്? ഒന്നു വേഗം പോയി നോക്കു ചേട്ടനെ?”

അശ്വതിയുടെ സംസാരം കേട്ടതും, ചിന്തയിൽ നിന്നുണർന്ന ബഷീർ പൊടുന്നനെ തീരത്തേക്ക് നടന്നു….

തീരത്തേക്ക് എത്തിയ ബഷീർ, നിലാവെട്ടത്തിൽ കണ്ട കാഴ്‌ച കണ്ട് അമ്പരന്നു….

തീരത്ത്, തിരകളിൽ കെട്ടിമറിയുന്ന രണ്ട് രൂപത്തെ കണ്ട് അവൻ പിൻതിരിഞ്ഞ് നടക്കുമ്പോൾ, ഏയ്ഞ്ചൽ എന്ന പെൺകുട്ടി വേദയായി മാറികൊണ്ടിരിക്കുകയായിരുന്നു ആ തിരകളിലപ്പോൾ

പേരിൽ മാത്രമല്ല…..

പ്രണയത്തിലും
രൂപത്തിലും………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button