Novel

ഏയ്ഞ്ചൽ: ഭാഗം 13

രചന: സന്തോഷ് അപ്പുകുട്ടൻ

തീരത്തെ ചുംബിക്കാനെത്തുന്ന തിരകളിൽ കിടന്ന് കെട്ടിമറിയുന്ന ആ രണ്ട് രൂപങ്ങളെയും നോക്കി ബഷീർ പിൻതിരിഞ്ഞു നടക്കുമ്പോൾ, ഏയ്ഞ്ചൽ എന്ന പെൺകുട്ടിയാണ് വേദയായി മാറുന്നതെന്നവൻ അറിഞ്ഞിരുന്നില്ല..

അവൻ മാത്രമല്ല, ഇന്നോളം എല്ലാ കാര്യങ്ങളും തമാശയായി എടുത്തിരുന്ന ഏയ്ഞ്ചൽ എന്ന കുസൃതിക്കാരിയും തനിക്കു വരുന്ന മാറ്റങ്ങളറിയാതെ, ആ
തിരകളിൽ കിടന്നുലയുകയായിരുന്നു.

പേരിൽ മാത്രമല്ല…

പ്രണയത്തിലും….

രൂപത്തിലും….

ആദിയുടെ പ്രണയത്തിലെ വേദയായി താൻ മാറി കഴിഞ്ഞെന്ന് ഏയ്ഞ്ചൽ ഞെട്ടലോടെ തിരിച്ചറിഞ്ഞത്, ആ നിമിഷങ്ങളിലാണ്….

ചുണ്ടിണകളെ ക്ഷതമേൽപ്പിച്ചു കൊണ്ടുള്ള
അവൻ്റെ ഭ്രാന്തമായ അമർത്തിയുള്ള ചുംബനങ്ങളിലാണ്…

വേദായെന്നുള്ള തിരകളലറും പോലെയുള്ള ഭ്രാന്ത് പൂക്കുന്ന വിളികളിലാണ്…

സ്വർഗ്ഗത്തിനും, നരകത്തിനും ഇടയ്ക്കുള്ള നിർണായക നിമിഷത്തിൻ്റെ നെഞ്ചിടിപ്പോടെ, അടഞ്ഞുപോകുന്ന മിഴികളെ വലിച്ചുയർത്തി അസ്തമിക്കാറായ പ്രതീക്ഷയോടെ അവസാനമായൊന്നു അവൾ ചുറ്റും നോക്കി.

മങ്ങിയ നിലാവെട്ടത്തിലൂടെ
ഒരു മനുഷ്യരൂപം അകലെ നിന്ന് തീരത്തേക്ക് വരുന്നത് മിന്നായം പോലെ കണ്ട ഏയ്ഞ്ചലിൽ നിന്ന് ആശ്വാസമുതിർന്നെങ്കിലും കുറച്ചു നിമിഷം തങ്ങളെ തന്നെ നോക്കി നിന്ന ആ രൂപം പതിയെ പിൻതിരിഞ്ഞു നടന്നപ്പോൾ, ഏയ്ഞ്ചൽ സങ്കടത്തോടെ ആർത്തുവിളിക്കാൻ ശ്രമിച്ചെങ്കിലും, ആദിയുടെ ചുണ്ടുകൾക്കിടയിൽ ആ ശബ്ദം ഞെരിഞ്ഞമർന്നു.

” ബഷീർക്കാ ചേട്ടനെ കണ്ടോ?”

വീട്ടിൽ നിന്ന് ഓടി വന്നിരുന്ന അശ്വതി, തീരത്ത് നിന്ന് മടങ്ങുന്ന ബഷീറിനോട് ചോദിച്ചപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ അവൾക്കു പിന്നിൽ വരുന്നവരെ നോക്കി.

ഷാഹിന, ഉമ്മ, അഗസ്റ്റിൻ, അഗസ്റ്റിൻ്റെ ഭാര്യ എൽസി, രാമേട്ടൻ എന്നു വേണ്ട, ചുറ്റുമുള്ള അയൽവാസികൾ എല്ലാം പരിഭ്രാന്തിയോടെ നിൽക്കുകയാണ്.

“എന്തെങ്കിലും പറ
ബഷീർക്ക… വലപ്പോഴുമൊന്നു കുടിക്കുന്ന മനുഷ്യനാ… കുടിച്ചാൽ തന്നെ ഒരു ബോധവുമില്ലാത്തവനാ… ബോധമില്ലാതെ കടലിലേക്ക് ഇറങ്ങി
തിരയിൽ പെട്ടിട്ടുണ്ടെങ്കിൽ?”

അശ്വതിയുടെ സംസാരം കേട്ടപ്പോഴും, ബഷീറിൻ്റെ ചുണ്ടിൽ അതേ പുഞ്ചിരി അപ്പോഴും നിറഞ്ഞു നിന്നിരുന്നു.

“തിരയിൽ പെട്ടിട്ടുണ്ട്… പക്ഷെ അത് ആദി ഒറ്റയ്ക്ക് അല്ലാന്ന് മാത്രം.. കൂടെ ആ പെണ്ണും കൂട്ടിനുണ്ട്”

“രണ്ടാളും അപകടത്തിൽ പെട്ടത് കണ്ടിട്ടാണോ നീ ചിരിച്ചു കൊണ്ടു നടന്നു വരുന്നത്?”

ആടിയാടി നിൽക്കുന്ന രാമേട്ടൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട്, ബഷീറിനെയും കടന്ന് തീരത്തേക്ക് ഓടാൻ തുടങ്ങിയതും, ബഷീർ അയാളെ പിടിച്ചു.

“അപകടത്തിലാണ് പെട്ടതെന്ന് ആരു പറഞ്ഞു രാമേട്ടാ… അവർ പെട്ടെത് അപകടത്തിലല്ല… പ്രണയത്തിലാണ് ”

“നീ കാര്യം തെളിച്ചു പറ ചെക്കാ ”

രാമേട്ടൻ അമ്പരപ്പോടെ ബഷീറിനെ നോക്കി.

“പേടിക്കാനില്ല രാമേട്ടാ… അവർ തിരകളിൽ കിടന്ന് ചാഞ്ചാടി പ്രണയസല്ലാപം നടത്തുകയാണ്… നിങ്ങളിനി അങ്ങോട്ട് പോയി കട്ടുറുമ്പ് ആകണ്ട… അപ്പോ എല്ലാവരും മടങ്ങി പോ”

ബഷീറിൻ്റെ വാക്ക് കേട്ടതും, പരിഭ്രമത്തോടെ തീരത്തേക്ക് വന്നവർ, ആശ്വാസത്തോടെ മടങ്ങി തുടങ്ങി…

” സത്യാണടോ നീ ഈ പറയുന്നത്?

അഗസ്റ്റിൻ്റെ ചോദ്യം കേട്ടതും ബഷീർ പുഞ്ചിരിയോടെ തലയാട്ടി.

“ശരിക്കും എന്തൊരു ഇടപഴുകിയാ അവർ… ആ രംഗം കണ്ട ജാള്യത ഇപ്പോഴും എന്നിൽ നിന്നും പോയിട്ടില്ല അഗസ്റ്റി… ച്ഛെ”

ബഷീർ അഗസ്റ്റിൻ്റെ തോളിലൂടെ കൈയ്യിട്ടു കൊണ്ട് നാണത്തോടെ പറഞ്ഞ് പതിയെ നടന്നു തുടങ്ങി.

“ഏതോ ഒരു സിനിമയിൽ മോഹൻലാലും, സുമലതയും കടൽത്തിരകളിൽ അഭിനയിച്ച അതേ പോലെ തന്നെയായിരുന്നു അവരുടെ കെട്ടിമറിയലുകൾ ”

ബഷീർ പറഞ്ഞതു കേട്ട് അഗസ്റ്റിൻ കുസൃതിയോടെ അവനെ നോക്കി.

“എനിക്ക് ആ കുട്ടിയെ കണ്ടപ്പോൾ തന്നെ ഒരു ക്ലാരയുടെ ലുക്ക് ഫീൽ ചെയ്തിരുന്നു… സ്വപ്നങ്ങൾ തിളങ്ങുന്ന
വിടർന്ന മിഴികളും, നീണ്ട നാസികയും…. ”

ചിരിയോടെ പറഞ്ഞു നിർത്തി അഗസ്റ്റിൻ ബഷീറിനെ നോക്കി.

“അങ്ങിനെയാണെങ്കിൽ എത്രയും പെട്ടെന്ന് ഈ കല്യാണം നമ്മൾക്ക് അടിപൊളിയായി നടത്തണം:..ആ ഇന്ദുവിൻ്റെ കല്യാണത്തിനു മുൻപ് തന്നെ… അവളെ ഞെട്ടിപ്പിക്കുന്ന ഒരു കല്യാണം ”

അഗസ്റ്റിൻ്റെ ആവേശത്തോടെയുള്ള സംസാരം കേട്ടുകൊണ്ട് പുഞ്ചിരിയോടെ ബഷീർ ഒന്നുകൂടി പിൻതിരിഞ്ഞു നോക്കി..

മൺതിട്ടകൾക്കപ്പുറത്തെ, പ്രണയരംഗങ്ങൾ നടക്കുന്ന തിരകളും തീരവും ഇപ്പോൾ അവ്യക്തമായിരിക്കുന്നു.

“വേദാ”

ആദിയുടെ അമർത്തിയുള്ള വിളി ഒരു കൊലവിളിയായിട്ടാണ് ഏയ്ഞ്ചലിന് അപ്പോൾ തോന്നിയത്….

കുതറിമാറാൻ ശ്രമിക്കുന്ന ഏയ്ഞ്ചലിനെ പൂണ്ടടക്കം പിടിച്ച് അവളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്ന ആദിയുടെ മുഖത്ത് അവളുടെ കൈ നഖങ്ങൾ, അവശതയോടെ അനിഷ്ടത്തിൻ്റെ പോറലുതിർക്കുന്നുണ്ടായിരുന്നു.

“എന്തിനാ നീയിങ്ങനെ കുതറി തെറിക്കുന്നത് പെണ്ണേ ….എന്നെ സ്നേഹിക്കുന്നെന്ന് പറഞ്ഞു ഈ തീരത്ത് വന്ന, പിന്നീടെപ്പോഴോ ഞാനും സ്നേഹിച്ചു തുടങ്ങിയ വേദയാണ് നീ…… ”

“ആദി… പ്ലീസ് ഞാൻ പറയുന്നതൊന്ന് കേൾക്ക്.. ഞാൻ വേദയല്ല ആദീ… ഏയ്ഞ്ചൽ ആണ്…. ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുത്തൻ എന്നെ കാത്തിരിക്കുന്നുണ്ട്… അവനോടൊന്നിച്ച് ജീവിക്കാനാ ഞാൻ ഈ തീരത്തേക്ക് പേര് മാറി വന്നത് ”

അർദ്ധനഗ്നമായ തൻ്റെ ശരീരത്തിലേക്ക് ഞെരിഞ്ഞമരുന്ന ആദിയെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൾ സങ്കടത്തോടെ പറയുന്നത് ആദി കേട്ടില്ല….

ഇരുമ്പ് പോലെയുള്ള ആ ശരീരത്തിനടിയിൽ പെട്ട് തൻ്റെ ശരീരം ഞെരിഞ്ഞമരുന്നതോടൊപ്പം, മനസ്സും, സ്വപ്നങ്ങളും ചതഞ്ഞരയുകയാണെന്ന് അവൾക്ക് മനസ്സിലായി.

“കള്ളം പറയല്ലേ വേദാ… ഇതു പോലെ ഒരു കള്ളം പറഞ്ഞാണ് ഒരുത്തി എന്നിൽ നിന്നും അകന്നുപോയത്… ഇനിയും ഒരിക്കൽ കൂടി മണ്ടനാകാൻ ഈ ആദിക്ക് കഴിയില്ല വേദാ…. ”

പ്രണയത്തോടെ പറഞ്ഞു കൊണ്ട് അവൻ ഏയ്ഞ്ചലിനെ ആവേശത്തോടെ പുണർന്നു.

“നിനക്ക് ഒരുപാട് പേരുകൾ ഇനിയും സ്വീകരിക്കാം വേദാ…”

പറയുന്നത് നിർത്തി അവൻ പതിയെ മുഖമുയർത്തി ഏയ്ഞ്ചലിൻ്റെ കണ്ണുകളിലേക്കുറ്റു നോക്കി.

കാമാഗ്നി തിങ്ങി നിറഞ്ഞു തിളങ്ങി നിൽക്കുന്ന ആദിയുടെ കണ്ണിലേക്ക് നോക്കാൻ കഴിയാതെ അവൾ പതിയെ മുഖം തിരിച്ചതും, ആദിയുടെ ചുണ്ടുകൾ അവളുടെ കാതോരം ചേർന്നു.

“പക്ഷെ എന്നെ സ്നേഹിച്ച വേദ നീയാണ്… ഞാൻ സ്നേഹിച്ച വേദയും നീ തന്നെ … എൻ്റെ മാത്രം വേദ! അവളുടെ രൂപവും, ഭാവവും, നോട്ടവും ,എന്തിനു പറയുന്നു അവളുടെ ശ്വാസത്തിൻ്റെ ചൂടും ഇങ്ങിനെ തന്നെയാണ് … ഇങ്ങിനെ മാത്രം ”

പറയുന്നതോടൊപ്പം,
അവനിൽ നിന്നുതിരുന്ന ശ്വാസത്തിൻ്റെ ചൂട് കർണപുടത്തിൽ തട്ടിയപ്പോൾ, ഉരുകിയ ഈയം ചെവിട്ടിലൂടെ ഒഴുകിയിറങ്ങിയതു പോലെയാണ് അവൾക്ക് തോന്നിയത്

വികാരത്തിലധിഷ്ഠിതമായ
ആവേശത്തോടെ പുലമ്പുന്ന അവൻ്റെ ആലിംഗനത്തിന് ശക്തിയേറി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായ അവളുടെ കണ്ണിൽ നീർ നിറഞ്ഞു തുടങ്ങി …

അവളുടെ മനസ്സിലപ്പോൾ പ്രാണനെ പോലെ സ്നേഹിക്കുന്ന ജിൻസിൻ്റ രൂപം തെളിഞ്ഞു…

ഒരൊറ്റ മനസ്സുമായി നടക്കുന്ന വേദയുടെ വേദന നിറഞ്ഞ മുഖം മനസ്സിലേക്കിരച്ചു കയറി…

“ആദ്യമായിട്ട് ഒരു പ്രണയം തോന്നിയതാണ് പെണ്ണേ… അവസാനമായിട്ടും ”

വേദയുടെ നാണത്തോടെയുള്ള സംസാരം കാതിൽ മുഴങ്ങിയതും, ഏയ്ഞ്ചൽ വല്ലാത്തൊരു വീർപ്പുമുട്ടലോടെ ഒന്നു കണ്ണടച്ചു തുറന്നു.

” ഞാനും ഒന്നു പ്രണയിച്ചോട്ടെ പെണ്ണേ ”

വേദയുടെ ശബ്ദം വീണ്ടും കാതിൽ മുഴങ്ങിയപ്പോൾ, അവൾ വല്ലാത്തൊരു ശക്തിയോടെ ആദിയെ തള്ളിയതും, അവൻ ഇത്തിരി ദൂരേക്ക് തെന്നി വീണു.

അവനോടൊപ്പം, തൻ്റെ ശരീരത്തിൽ നിന്ന് ബ്ലൗസും, മറ്റും നീങ്ങിയതറിഞ്ഞ അവൾ പൊടുന്നനെ മാറത്ത് കൈകൾ പിണച്ചുവെച്ചു.

ഊറി ചിരിച്ചു വരുന്ന തിരയിൽ ഉലയുന്ന അവളുടെ ഭംഗിയും ആസ്വദിച്ചു, ആദി അവളെ കുറച്ചു നിമിഷം കണ്ണെടുക്കാതെ നോക്കിയിരുന്നു.

വിവേകത്തിൻ്റെ കടിഞ്ഞാൺ അവൻ്റെ മനസ്സിൽ നിന്ന് പൂർണമായി സ്വതന്ത്രമാകുകയും, വികാരത്തിൻ്റെ യാഗാശ്വങ്ങൾ കുതിക്കുകയും ചെയ്ത നിമിഷം….

തിരകളിൽ ചാഞ്ചാടുന്ന ഏയ്ഞ്ചലിനെ രണ്ടു കൈ കൊണ്ടും താങ്ങി, ആദി പതിയെ തീരത്തേക്ക് നടന്നു.

” ആദിയും, വേദയും ഈ രാത്രി ഒന്നാകുകയാണ്… ഇനിയൊരിക്കലും ആർക്കും വേർപിരിക്കാനാവാത്ത വിധം ”

നക്ഷത്രങ്ങൾ കണ്ണുനീരിൽ കുതിരുന്ന ഏയ്ഞ്ചലിൻ്റെ മിഴികളിലേക്ക് നോക്കി അവൻ പതിയെ മന്ത്രിച്ചു കൊണ്ട്, പഞ്ചാരമണലിൽ അവളെ കിടത്തി…

അവളുടെ മുഖത്തേക്ക്, അവൻ മുഖം താഴ്ത്തിയപ്പോൾ.
തനിക്കു മുകളിലെ ചന്ദ്രനും, താരകങ്ങളും അന്ധകാരത്തിലേക്കമരുന്നത് അവൾ ഒരു ഞെട്ടലോടെ അറിഞ്ഞു.

തീരത്തെ തണുത്ത കാറ്റിനു പകരം, തന്നെ പൊതിയുന്നത് ആദിയുടെ ചുടുനിശ്വാസമാണെന്നറിഞ്ഞതും അവൾ നിസഹായതയോടെ കണ്ണടച്ചു.

എല്ലാ ചതി കുഴികളിൽ നിന്നും തന്ത്രപൂർവം രക്ഷപ്പെട്ടിരുന്നവൾ, ഒടുവിൽ രക്ഷാകേന്ദ്രം എന്ന് വിചാരിച്ചിടത്ത് തളർന്നു പോയിരിക്കുന്നു.

പ്രത്യാക്രമണത്തിനോ, പ്രതിരോധത്തിനോ ശക്തിയില്ലാതെ, ഇഷ്ടപ്പെടാത്ത
ഒരു പുരുഷനെ ഏറ്റു വാങ്ങാൻ പോകുന്ന അഭിശപ്തമായ നിമിഷങ്ങൾ….

ഒരു ചെറിയ തെറ്റിന് വലിയൊരു പിഴ കൊടുക്കേണ്ടി വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല…

തീരത്തെ ആർത്തിയോടെ പുണരുന്ന തിരകളെക്കാൾ ശക്തമായിരുന്ന അവൻ്റെ ആലിംഗനത്തിൽ അവൾ തകർന്നു പോകുന്നുണ്ടായിരുന്നു…

അടച്ചു പിടിച്ചിരുന്ന കണ്ണുകൾക്കിടയിൽ നിന്ന് നിശബ്ദം ചുടുനീർ കുതിച്ചൊഴുകുന്ന ആ നിമിഷങ്ങളിൽ, അവളുടെ മനസ്സിലൂടെ ഒരുപാട് ചിത്രങ്ങൾ കയറിയിറങ്ങി.

മകളുടെ ആഗ്രഹം മനസ്സിലാക്കാത്ത പപ്പയും, മമ്മയും.

ചേച്ചിയുടെ ഇഷ്ടം അറിഞ്ഞിട്ടും, അറിയാത്ത ഭാവം നടിച്ചിരുന്ന സ്വന്തം അനിയൻ.

എന്തുവന്നാലും കൂടെ നിൽക്കാമെന്ന് പറഞ്ഞ് ധൈര്യം കൊടുത്തിട്ടും, പേടിയോടെ പിൻമാറി നിന്ന കാമുകൻ ജിൻസ്….

നീയില്ലെങ്കിൽ പിന്നെ ഞാനില്ലല്ലോ മാലാഖേ എന്നു നാഴികയ്ക്ക് നാൽപത് വട്ടം പറയുന്ന പാവം വേദ…

ആ ചിത്രങ്ങൾക്കിടയിലൂടെ
ഒരു മാത്ര അവളിലൂടെ അലക്സിയുടെ രൂപം ഒന്നു മിന്നി മറഞ്ഞു..

ആ സമയത്ത് അലക്സിയുടെ രൂപം അവളിൽ നന്മയുടെ പ്രതിരൂപമായി തീർന്നു.

ഒരുപാട് കൊള്ളരുതായ്മകൾ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും, ഇന്നേ വരെ അലക്സി അപമര്യാദയോടെ സംസാരിച്ചിട്ടില്ല…

അശ്ളീലതയോടെ ഒന്നു നോക്കിയിട്ടില്ല…..

ചിലന്തിയുടെ പോലെ വലയൊരുക്കി തനിക്ക് വേണ്ടി കാത്തിരിക്കാണെന്ന് അറിയാം….

പക്ഷെ അത് കൊല്ലാനല്ലെന്നും, വളർത്താണെന്നും അറിയാമായിരുന്നു….

എന്നിട്ടും അലക്സിയിൽ നിന്ന് ദൂരേക്ക് പാഞ്ഞത് ജിൻസിനു വേണ്ടിയായിരുന്നു….

ജിൻസ്!

ആ രൂപത്തെ
ഓർത്തപ്പോൾ അവൾക്കു പുച്ഛം തോന്നി.

നട്ടെല്ലില്ലാത്ത ഒരു പുരുഷനെക്കാളും നല്ലത് താന്തോന്നിയായ ഒരു തെമ്മാടിതന്നെയാണ് സ്ത്രീകൾക്ക് എപ്പോഴും നല്ലതെന്ന് ആ നിമിഷം അവൾ മനസ്സിലാക്കി.

അവനരികെയുള്ളപ്പോൾ ഒന്നിനെയും പേടിക്കേണ്ടതില്ല…. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവൾ സ്വയം മറ സൃഷ്ടിക്കേണ്ട ആവശ്യമില്ല.

സ്വപ്നം കാണുന്ന ജീവിതം വിദൂരത്താകുമെങ്കിലും, ജീവിതമെന്നത് ഒരു സ്വപ്നമായി മാറാതിരിക്കും അവരുടെ നിഴലിൽ……

ഇന്നോളം വളരെ തികഞ്ഞ അവഗണനയോടെ ഉച്ചരിച്ച ആ പേര്, ചുണ്ടുകൾക്കിടയിലൂടെ ആരാധനയോടെ പുറത്തേക്ക് വന്നതും, അവളിൽ വീണ്ടും ഒരു ചെറുപ്രതീക്ഷ മൊട്ടിട്ടു.

ആദിയുടെ പിടുത്തം ഒന്നു അയഞ്ഞിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ച നിമിഷമായിരുന്നു അത്.

തീരത്ത് കിടക്കുന്ന ആദിയുടെ മൊബൈലിൽ നിന്ന് അലക്സിയെ ഒന്നു വിളിക്കാൻ കൊതിച്ച നിമിഷം….

എത്ര ദൂരെയാണെങ്കിലും തൻ്റെ ഒരു വിളി വന്നാൽ രക്ഷിക്കാൻ വേണ്ടി അവൻ ചാടി പുറപെടുമെന്നറിയാം….

ഇത്രയും ദൂരം ഓടിയെത്താൻ പൊടുന്നന്നെ അവന് കഴിയില്ലെങ്കിലും, അവൻ്റെ ആൾക്കാർ ഈ കടപ്പുറത്തും ഉണ്ടാകാം…

അവനൊന്നു ഫോൺ ചെയ്താൽ, ഗുണ്ടകൾ വന്ന് ആദിയെ കൊല്ലുമെന്നും അറിയാം…

പ്രതീക്ഷ നിറയുന്ന ചിന്തകൾക്കിടയിൽ പൊടുന്നന്നെ അവളിൽ നിന്നു ഒരാർത്തനാദമുയർന്നു….

അപ്രതീക്ഷിതമായി ആ മിഴിയിണകൾ അടഞ്ഞതും,
വിളറി നിന്നിരുന്ന വെളിച്ചം പെട്ടെന്ന് അന്ധകാരത്തിലക്ക് വീണു.

അവളുടെ നഖങ്ങൾ അവൻ്റെ ശരീരത്തിൽ കുത്തിയിറങ്ങി…

തീരത്തേക്കടിച്ചു കയറിയിരുന്ന തിരകൾ പതിയെ പിൻവലിഞ്ഞു, അവിടം തികഞ്ഞ നിശബ്ദതയൊരുക്കി.

കൺചിമ്മി നിന്നിരുന്ന താരകങ്ങൾ കണ്ണും പൂട്ടി കാർമേഘ കൂട്ടിലേക്ക് കയറി..

പതിയെ കടന്നു വന്നിരുന്ന കാറ്റും, പലവട്ട ചിന്തകളാൽ അവർക്കു ചുറ്റും വട്ടംചുറ്റി.

നിമിഷങ്ങൾ….

നീണ്ട നിമിഷങ്ങൾ….

കടലും, തിരകളും, തീരവും ശാന്തതയിലമർന്ന നിമിഷങ്ങൾ…

കാർമേഘ കൂട്ടത്തിൽ നിന്ന് ആദ്യത്തെ തുള്ളി കണ്ണിൽ പതിച്ചപ്പോൾ, ഏയ്ഞ്ചലിൻ്റെ കൺപീലികൾ ഒന്നിളകി.

തീരത്തെ പതിയെ ചുംബിച്ചു പോകുന്ന തിരകളുടെ പതിഞ്ഞ ശബ്ദം കേട്ടതോടെ, അവൾ കഴിഞ്ഞു പോയ സംഭവങ്ങൾ ഓർത്തതും, ഞെട്ടലോടെ എഴുന്നേറ്റു.

അസ്ഥിനുറുങ്ങുന്ന വേദനയിൽ, അവൾ തൻ്റെ ശരീരത്തിലേക്ക് ഒന്നു നോക്കിയതും, ഒരു നിലവിളി അവളുടെ തൊണ്ടയിൽ നിന്നുയർന്നു.

ചുറ്റും കിടന്നിരുന്ന വസ്ത്രങ്ങൾ വാരി മറോടമർത്തി അവൾ ഉറക്കെയുറക്കെ കരഞ്ഞു.

ആ കരച്ചിൽ തിരകളെയും കടന്ന് ചെന്നു ചക്രവാളത്തിൽ തട്ടി തിരിച്ചുവരും മുൻപെ, ഏയ്ഞ്ചലിൻ്റ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു.

പകയുടെ
തീകണ്ണുകളോടെ അവൾ
ആദിയെ നോക്കി.

ബോധം നഷ്ടപ്പെട്ട്
ഒന്നുമറിയാതെ കിടക്കുന്ന ആദിയെ നോക്കി അവൾ പല്ലിറുമ്മി.

ഇടറിയ കാൽപാദങ്ങളോടെ എഴുന്നേറ്റ് അവൾ വസ്ത്രങ്ങൾ ധരിച്ചു തുടങ്ങി…

ലൈറ്റ് ഹൗസിൽ നിന്ന് പാളി വീഴുന്ന വെട്ടത്തിൽ, തീരത്ത് കിടക്കുന്ന ആദിയെ അവൾ കുറച്ചു നിമിഷങ്ങളോളം നോക്കി നിന്നു….

പിന്നെ തിരകൾക്ക് ശക്തിയേറുന്ന കടലിലേക്കും…

” പെണ്ണിൻ്റെ സമ്മതമില്ലാതെ അവളുടെ മാനം കവർന്നവന്, മരണത്തിൽ കുറഞ്ഞൊരു ശിക്ഷ വേണ്ട”

പകയോടെ പല്ലിറുമ്മി മന്ത്രിച്ചതും, അവൾ ബോധമില്ലാതെ കിടക്കുന്ന ആദിയുടെ രണ്ടു കൈയും പിടിച്ച്, വലിച്ചു തുടങ്ങി..

തീരത്തെ പൂഴിമണലിലൂടെ അവനെയും വലിച്ച് തിരകളിലേക്ക് അവൾ വേച്ചു വേച്ചു നടക്കുമ്പോൾ, പ്രതികാരത്തിൻ്റെ തിരമാലകൾ അവളിൽ ആർത്തട്ടഹസിച്ചു തുടങ്ങിയിരുന്നു……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button