Kerala
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; എസ് എ ടിയിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. തിരുവനന്തപുരം എസ് എ ടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്റിലേറ്റർ സഹായത്തിലായിരുന്നു. ഒരു സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്.
വാക്‌സിനെടുത്തിട്ടും പേവിഷബാധ ഏൽക്കുന്നതും മരണം സംഭവിക്കുന്നതും പതിവാകുകയാണ്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു
ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേർ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചു. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴാണ് നിയയെ തെരുവ് നായ കടിച്ചത്.