സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് മുൻ എംപി സജ്ജൻകുമാർ കുറ്റക്കാരനെന്ന് കോടതി

സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് മുൻ എംപി സജ്ജൻകുമാർ കുറ്റക്കാരനെന്ന് കോടതി
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. 1984 ഡൽഹി സരസ്വതി വിഹാറിൽ ഒരു കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. ശിക്ഷാവിധി ഈ മാസം 18ന് വിധിക്കും. നിലവിൽ സിഖ് കലാപ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജൻ കുമാർ. ഈ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മറ്റൊരു കൊലക്കേസിൽ കൂടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് 1084ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന കലാപമാണ് സിഖ് വിരുദ്ധ കലാപമെന്ന് അറിയപ്പെടുന്നത്. കലാപത്തിൽ മൂവായിരത്തോളം പേരാണ് മരിച്ചത്.

Tags

Share this story