" "
Kerala

അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; കള്ളപ്രചാരണം നടത്തുന്നുവെന്നും എകെ ബാലൻ

പി വി അൻവർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. അൻവറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അൻവർ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി. അതൊന്നും അംഗീകരിക്കാൻ കഴിയാത്ത സമീപനമാണെന്നും എ കെ ബാലൻ പറഞ്ഞു.

അൻവർ കള്ളപ്രചാരണം നടത്തുന്നു. മലപ്പുറം ജില്ലാ സെക്രട്ടറി കാക്കിയിട്ട ആർഎസുഎസുകാരമാണെന്ന് പറഞ്ഞു. കോൺഗ്രസ് പാരമ്പര്യമുള്ളയാളുടെ മകന് ചേർന്നതല്ല ഈ പരാമർശങ്ങൾ. അൻവറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എ കെ ബാലൻ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അൻവർ പറഞ്ഞ കാര്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അൻവറിന് പാർട്ടി വലിയ പിന്തുണ നൽകി. കാത്തിരിക്കാമായിരുന്നു.

ഒരു ആവശ്യത്തോടും പിൻതിരിഞ്ഞ് നിന്നിട്ടില്ല. ഒരാഴ്ച്ചകൂടി കാത്തിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അൻവറിന്റെ ശ്രമം. ആർഎസ്എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. എൽഡിഎഫിന്റെ ജനകീയ അടിത്തറ പൊളിക്കാനാണ് ശ്രമം. യുഡിഎഫ് അജണ്ട അൻവർ നടപ്പിലാക്കുകയാണെന്നും എ കെ ബാലൻ ആരോപിച്ചു.

 

Related Articles

Back to top button
"
"