പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ; യുവാക്കളടക്കമുള്ള പുതിയ ടീം വരും
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ എംഎൽഎ. പുതിയ പാർട്ടി രൂപീകരിക്കും. ഇനി പറയാതിരുന്നിട്ട് കാര്യമില്ല. യുവാക്കളടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാകും. മതേതരത്വത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്തായിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു
ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലിം വിട്ടാൽ ജമാഅത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ സിപിഎം ഉണ്ടാക്കിയതാണെന്നും അൻവർ പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും അൻവർ, പ്രതികരിച്ചു. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‌മെന്റ് നടത്തി. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അൻവർ വിമർശിച്ചു.
മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ലെന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രമിറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ായതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അൻവർ ആരോപിച്ചു.