എഡിജിപിയെ മാറ്റിനിർത്തണമെന്നത് അൻവറിന്റെ ആവശ്യമാണ്; സർക്കാരിന് ആ അഭിപ്രായമില്ലെന്ന് മന്ത്രി ശിവൻകുട്ടി

എഡിജിപിയെ മാറ്റിനിർത്തണമെന്നത് അൻവറിന്റെ ആവശ്യമാണ്; സർക്കാരിന് ആ അഭിപ്രായമില്ലെന്ന് മന്ത്രി ശിവൻകുട്ടി
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ നിയമാനുസരണം കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തിയാകണമെന്നത് അൻവറിന്റെ മാത്രം ആവശ്യമാണ്. സർക്കാരിന് ആ അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു പ്രതിപക്ഷ നേതാവിന്റെ വാക്ക് ആരും വിശ്വസിക്കില്ല. അൻവറിന്റെ വെളിപ്പെടുത്തലിൽ നിയമപരമായ നടപടി എടുത്തു. അൻവർ ആണോ ശരി, ശശി ആണോ ശരിയെന്ന ചോദ്യത്തിന് അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും, കാത്തിരി്കകൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Share this story