Novel

അപരിചിത : ഭാഗം 13

എഴുത്തുകാരി: മിത്ര വിന്ദ

അത്…. എന്റെ ഹസ്ബൻഡ് നു വരുവാൻ സാധിച്ചില്ല… ആൾക്ക് കുറച്ചു ദിവസം കൂടി താമസം ഉണ്ട്. അതുകൊണ്ട്…. എനിക്ക് പോകുവാൻ വേറെ സ്ഥലം ഇല്ല…. എനിക്ക്… എനിക്ക്… വേറെ നിവർത്തി ഇല്ലാഞ്ഞത് കൊണ്ട് ആണ്… അവൾ കരഞ്ഞു.

നിനക്ക് പോകാൻ വേറെ സ്ഥലം ഇല്ലാഞ്ഞത് കൊണ്ട് നീ ഇതുപോലെ ഒരു കളവ് ആണോ പറഞ്ഞുണ്ടാക്കിയത്, അതും ഭഗവാന്റെ മുൻപിൽ വെച്ചു..

ശ്രീഹരി യുടെ ചോദ്യങ്ങൾ നേരിടാനാവാതെ നിൽക്കുക ആണ് അവൾ.

എന്റെ അച്ഛന്റെയും അമ്മയുടെയും മുൻപിൽ ഞാൻ എത്ര വലിയ തെറ്റുകാരൻ ആയി എന്ന് നിനക്ക് അറിയാമോ..

എന്റെ വേളി വരെ ഉറപ്പിച്ചതാണ്… എന്നിട്ട്.. എന്നിട്ട് ഇപ്പോൾ… ഞാൻ… അവനു ശരിക്കും സങ്കടം വന്നു.

ചെയ്തു തന്ന ഉപകാരത്തിനു എല്ലാം നന്ദി… വേഗം ഇറങ്ങുക… ശ്രീഹരി അവളെ നോക്കി

സാർ… പ്ലീസ്… എന്നെ കുറച്ചു ദിവസം കൂടി… വേറെ ഒരു മാർഗവും ഇല്ല… പ്ലീസ്… അവൾ അവന്റെ മുൻപിൽ മുട്ട് കുത്തി ഇരുന്നു.

എന്താ ഈ കാണിക്കുന്നത്.. എഴുന്നേൽക്കു…അവൻ പെട്ടന്ന് അവളോട് പറഞ്ഞു.

അവൾ പതിയെ എഴുനേറ്റു.

എത്ര ദിവസം കൂടി വേണ്ടി വരും അയാൾക്ക് വരുവാൻ…. ഒടുവിൽ ശ്രീഹരി ഒരു തീരുമാനത്തിൽ എത്തിയത് പോലെ അവളോട് ചോദിച്ചു.

ഏറിയാൽ ഒരാഴ്ച…. അത് കഴിഞ്ഞു ഞാൻ തന്നെ ഇവിടെ എല്ലാവരോടും സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞോളാം.

മേഘ്‌ന അവനെ നോക്കി.

വേണ്ട…. താൻ ഇനി ഒന്നും ആരോടും പറയേണ്ട… സഹായം ആവശ്യം ഉണ്ടെങ്കിൽ ഞാൻ പറയാം… ശ്രീഹരി കൈ എടുത്തു അവളെ വിലക്കി.

ഇവളെ ഇവിടെ നിർത്തിയാൽ ഇനി കൂടുതൽ അപകടത്തിലേക്ക് ആണോ താൻ പോകുന്നത് എന്ന് അവൻ ചിന്തിച്ചു.

ഇവൾ പറയുന്നത് എല്ലാം സത്യം ആണോ ആവോ..

താൻ പറയുന്നത് എല്ലാം സത്യം ആണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും, ഒടുവിൽ അവൻ ചോദിച്ചു.

സാർ… ഒരാഴ്ച… ഒരാഴ്ച കൂടി മാത്രം.. പ്ലീസ്.. അത് കഴിഞ്ഞാൽ ഞാൻ പോയ്കോളാം… അത് വരെ എനിക്ക് സമയം തരണം.. എന്നെ ഒന്നു വിശ്വസിക്കുമോ..ഞാൻ കാലു പിടിക്കാം.. അവൾ പെട്ടന്ന് അവന്റെ കാലിൽ വീഴാൻ തുടങ്ങിയതും ശ്രീഹരി അവളുടെ കൈയിൽ പിടിച്ചു…

യെഹ്… അതൊന്നും വേണ്ട….

അവൻ അവളുടെ കൈയിൽ നിന്നു പിടിത്തം വിട്ടു….

എന്തോ…. എവിടെയോ… അവനു അവളെ വിശ്വാസം തോന്നി.

എന്നിട്ട് ഒന്നും പറയാതെ പുറത്തേക്ക് പോയി.

അവന്റെ ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ശബ്ദം അവൾ കേട്ടു.
*—-****

എടാ.. ശ്രീ….. നീ ഇത് എന്തൊക്കെ ആണ് ഈ പറയുന്നത്..

എനിക്ക് ഇതൊന്നും അങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല…

മിഥുൻ ശ്രീഹരിയെ നോക്കി.

എടാ ഞാൻ പറഞ്ഞത് എല്ലാം സത്യം ആണ്, ഇത്രയും സംഭവങ്ങൾ ഇപ്പോൾ നടന്നു കഴിഞ്ഞു.

ഞാൻ ഇനി എന്ത് ചെയ്യണം, . ശ്രീഹരി കൂട്ടുകാരനെ നോക്കി ചോദിച്ചു.

എടാ… അവൾ തട്ടിപ്പ്കാരി ആണോ… നമ്മൾക്ക് അറിയില്ലലോ, തന്നെയും അല്ല, അവൾ പറയുന്നത് നേരാണോ എന്ന്…. മിഥുൻ ചൂണ്ടുവിരൽ താടിയിൽ ഊന്നി..

ആരും ഇങ്ങനെ പരിചയം ഇല്ലാത്ത ഒരാളെ വീട്ടിൽ താമസിപ്പിക്കില്ല…. മിഥുൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.. പക്ഷെ സാഹചര്യം….. ശ്രീഹരി ഓർത്തു

എനിക്ക് അറിയില്ലാട….അവളുടെ മുഖത്ത് നോക്കുമ്പോൾ….. ശ്രീഹരി
നീണ്ടു കിടക്കുന്ന പാടശേഖരത്തോട്ടു നോക്കി

ഒരു കാര്യം ചെയ്യു….അവളെ നീ എപ്പോളും ഒന്നു വാച്ച് ചെയ്തോണം
ചിലപ്പോൾ അവൾ പറയുന്നത് സത്യം ആണെങ്കിലോ.. അതുകൊണ്ട് ഒരാഴ്ച കൂടി നമ്മൾക്ക് വെയിറ്റ് ചെയാം.. മിഥുൻ ഒരു മാർഗം കൂട്ടുകാരന് പറഞ്ഞു കൊടുത്ത്.

ശ്രീഹരി അവനെ നോക്കി.

എടാ..
.. സംശയമായി എന്തെങ്കിലും തോന്നിയാൽ നമ്മൾക്ക് പിടിച്ചു പോലീസിൽ ഏൽപ്പിക്കാം..

പിന്നെ നീ അവൾ കാണാതെ അവളുടെ കുറച്ചു ഫോട്ടോ എടുത്തു വെച്ചോണം. കാരണം എന്തെങ്കിലും ഒരു പ്രശ്നം നാളെ ഉണ്ടായാൽ ഈ ഫോട്ടോസ് നമ്മൾക്ക് ഉപകാരം ആകും. മിഥുൻ പറയുന്നത് എല്ലാം സത്യം ആണെന്ന് അവനും തോന്നി.

ആര്യയുടെ പ്രായം ഒള്ളു… അതാ ഞാൻ… അവളെ അന്ന് കൂടെ കൂട്ടിയത്.. ശ്രീഹരി തന്റെ നിസഹായത പങ്ക് വെച്ചു.

സാരമില്ല… നിന്നെ എനിക്ക് അറിയാമല്ലോ… പോട്ടെ… സാരമില്ല..
മിഥുൻ അവനെ ആശ്വസിപ്പിച്ചു.

നീ… നീ പോലും എന്നെ മനസിലാക്കി… പക്ഷെ… പക്ഷെ എന്റെ പെറ്റമ്മ പോലും ഇന്ന് എന്നെ… എന്നെ തള്ളിപ്പറഞ്ഞപ്പോൾ… ശ്രീ വാക്കുകൾ കിട്ടാതെ നിർത്തി.

ഇത്രയും നേരമായി ഞാൻ വീട്ടിൽ നിന്നു ഇറങ്ങിയിട്ട് എന്നിട്ട് പോലും അവർ ആരും ഒരിക്കൽ പോലും എന്നെ വിളിച്ചില്ല.

എടാ… ആരായാലും അങ്ങനെ ഒക്കെ പറയു… കാരണം തെളിവുകൾ എല്ലാം നിനക്ക് എതിരാണ്…മിഥുൻ പുഞ്ചിരിച്ചു.

ആഹ്…. അത് ശരിയാ… ശ്രീഹരി നെടുവീർപ്പെട്ടു.

എടാ…. സമയം എത്ര ആയിന്നു അറിയാമോ… മിഥുൻ വാച്ചിലേക്ക് നോക്കി…

അപ്പോൾ ആണ് ശ്രീഹരിയും ആ കാര്യം ചിന്തിക്കുന്നത്..

സമയം 5മണി കഴിഞ്ഞു..

എടാ എന്നാൽ പോയാലോ… മഴ പെയ്താൽ പണി കിട്ടും.. മിഥുൻ തിടുക്കപ്പെട്ടു.

നീ പേടിക്കണ്ട… ഞാൻ ഇല്ലേ കൂടെ.. ശ്രീഹരി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തപ്പോൾ മിഥുൻ അവനു കുറച്ചു കൂടി ധൈര്യം കൊടുത്തു.

ശ്രീഹരി വിട്ടിൽ എത്തിയപ്പോൾ പുറത്ത് ഒരു കാർ കിടപ്പുണ്ടായിരുന്നു.. ……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!