അപരിചിത : ഭാഗം 16
എഴുത്തുകാരി: മിത്ര വിന്ദ
ഒരാഴ്ച സമയം തരുന്നു, അതിനു മുൻപ് നീ ഇവിടെ നിന്നു അവളെയും വിളിച്ചു കൊണ്ട് ഇറങ്ങിക്കോണം.എനിക്ക് നിന്നെ കൂടാതെ ഒരു മകളും കൂടി ഉണ്ട് . പ്രതാപൻ മകനോട് ആജ്ഞാപിച്ചു..
അവൻ തലയാട്ടി.
.
ഒരാഴ്ച…. അതിനു മുൻപ് അവൾ പോകുമല്ലോ, അതുകൊണ്ട് കുഴപ്പമില്ലഎന്ന് അവൻ ആശ്വസിച്ചു.
രേവതിയോട് ഞാൻ ഇനി എന്ത് പറയും ഏട്ടാ… അവർ എന്തോരം പ്രതീഷിച്ചു. എന്നിട്ട് ഒടുവിൽ പ്രതാപനെ നോക്കി ഗിരിജ സങ്കടപ്പെട്ടു ..
.
നിന്റെ മകന്റെ വേളി കഴിഞ്ഞു എന്ന് പറയു.അല്ലാണ്ട് ഞാൻ ഇപ്പോ എന്ത് ചെയ്യും..അയാൾ ഉദാസീനഭാവത്തിൽ പറഞ്ഞു.
ഗിരിജ പിന്നീട് ഒരു അക്ഷരം പോലും ഉരിയാടിയില്ല
അന്നും പതിവുപോലെ മേഘ്‌ന തറയിൽ ബെഡ്ഷീറ്റ് വിരിച്ചു കിടന്നു…
ശ്രീഹരി വെറുതെ ഫോൺ നോക്കി കിടക്കുക ആണ്.
മിഥുന്റെ മെസ്സേജ് വരുന്നുണ്ട് തുരുതുരെ…
എടാ ആ പെണ്ണിന്റെ ഫോട്ടോ എടുത്തോ നിയ്.. മിഥുൻ ചോദിച്ചു.
ഇല്ല…. അവൻ റിപ്ലൈ ചെയ്തു.
എടാ നീ അത് മറക്കരുത്.. അല്ലെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ… മിഥുൻ വീണ്ടും മെസ്സേജ് അയച്ചു.
ഓക്കേ ടാ…. ശ്രീഹരി പറഞ്ഞു.
ഫോൺ വെച്ചിട്ടു ശ്രീഹരി പതിയെ അവൾ കിടക്കുന്ന ഭാഗത്തേക്ക് നോക്കി.
ചെരിഞ്ഞു കിടന്നു ഉറങ്ങുകയാണ് അവൾ.
മുറിയിലെ അരണ്ട പ്രകാശത്തിൽ അവൻ അവളെ കണ്ടു.
ഏറിയാൽ ഒരു 21വയസ് കാണും.കാണാൻ സുന്ദരി ആണ്.. അതിൽ കൂടുതൽ ഇല്ല.ഏതോ ഒരുത്തൻ വലവീശി പിടിച്ചു, പാവം എല്ലാം വിശ്വസിച്ചു ഇറങ്ങി വന്നതാണ്, അവൻ പറ്റിച്ചിട്ട് പോയോ എന്ന് പോലും അറിയില്ല..
മിഥുൻ പറഞ്ഞത് പോലെ നാളെ തരംകിട്ടിയാൽ അവളുടെ കുറച്ചു ഫോട്ടോ എടുക്കണം…
അവൻ തീർച്ചപ്പെടുത്തി.
ശ്രീഹരി ഒന്ന് രണ്ട് തവണ അവളുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു എങ്കിലും താൻ ഇവിടെ നിന്ന് പോകും മുൻപ് എല്ലാം വിശദമായി പറയാം എന്നവൾ അവനു വാക്ക് കൊടുത്തു.
അയാൾ വിളിച്ചോ,, എന്തെങ്കിലും വിവരം പറഞ്ഞോ തന്നോട്…അടുത്ത ദിവസം കാലത്തെ ശ്രീഹരി അവളോട് ചോദിച്ചു.
വരും… രണ്ട് ദിവസം… അതിനു മുൻപ് വരും.. അവൾ മറുപടി കൊടുത്ത്..
ഓക്കേ. എന്ന് പറഞ്ഞു അവൻ പുറത്തേക്ക് പോയി.
ഏട്ടാ…. ആര്യ ആണെങ്കിൽ ശ്രീഹരിയുടെ അടുത്തേക്ക് ഓടി വന്നു.
രേവതി ആന്റി ഒക്കെ ഇങ്ങോട്ട് വരുന്നുണ്ടെന്നു… അവൾ ഓടിവന്നു പറഞ്ഞതും ശ്രീഹരിയെ വിയർത്തു.
മേഘ്‌നയോട് മുറിക്കു പുറത്ത് ഇറങ്ങരുത് എന്ന് നിർദ്ദേശം കൊടുത്തിട്ട് അവൻ വേഗം താഴേക്ക് വന്നു.
ഞങ്ങൾ ഈ വഴി പോയപ്പോൾ ജസ്റ്റ് ഒന്നു കേറി എന്നേ ഒള്ളു കെട്ടോ ഗിരിജേ… രേവതി പറഞ്ഞു.
രേവതിയും അവരുടെ ഒരു ഫാമിലി ഫ്രണ്ടും കൂടി ആണ് വന്നത്.
ഓഹ്… അതിനു എന്താടി… ഇതാ കുടിക്ക്.. എന്ന് പറഞ്ഞു കൊണ്ട് ഗിരിജ അവർക്ക് ചായ കൊടുത്തു .
കുറച്ചു സമയം സംസാരിച്ചു ഇരുന്നിട്ട് അവർ പോകുവാനായി എഴുനേറ്റു..
ശിൽപ സുഖം ആയിട്ട് ഇരിക്കുന്നോ… എന്ന് ശ്രീഹരി ചോദിച്ചപ്പോൾ ഗിരിജ കലിപൂണ്ടു ആണ് അവനെ നോക്കിയത്.
.നിനക്ക് എന്താ സുഖം ഇല്ലേ എന്ന് രേവതി, പോകാൻ നേരത്തു ഗിരിജയോട് ചോദിച്ചു
ഇല്ലടി….രണ്ട് ദിവസം ആയിട്ട് ചെറിയ തലവേദന എന്ന് പറഞ്ഞു കൊണ്ട് അവർ ഒഴിഞ്ഞു മാറി.
അവർ പോയി കഴിഞ്ഞാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്.
ശ്രീഹരി പെട്ടന്ന് തന്നെ മുകളിലെ നിലയിലേക്ക് തന്റെ മുറിയിലേക്ക് കയറി പോയി..
ഗിരിജയും പ്രഭാവതിയമ്മയും അത് നോക്കി നിന്നു.
ടെൻഷൻ കാരണം താൻ ഇപ്പോൾ ശിൽപയെ കുറിച്ച് ചിന്തിക്കുന്നു പോലും ഇല്ല എന്നവൻ ഓർത്തു.
അവൻ റൂമിൽ കേറിയപ്പോൾ മേഘ്‌നയെ അവിടെ എങ്ങും കണ്ടില്ല.
ഇതെവിടെ പോയി… അവൻ ബാത്‌റൂമിൽ നോക്കിയപ്പോൾ വാതിൽ ചാരി കിടക്കുക ആണ്.. അവൻ അത് തുറന്നു, മേഘ്‌ന അവിടെ ഇല്ലായിരുന്നു.
എടോ… മേഘ്‌ന… അവൻ വിളിച്ചു..
എന്തോ… എന്നവൾ വിളി കേട്ടു..
താൻ ഇത് എവിടെയാ… അവൻ ചുറ്റിലും നോക്കി..
ശ്രീഹരി കിടക്കുന്ന കട്ടിലിന്റെ അടിയിൽ ആയിരുന്നു അവൾ..
ഒരു തരത്തിൽ അവൾ നിരങ്ങി ഇറങ്ങി വന്നു..
എന്റെ പൊന്നെ…. താൻ ഇത് അവിടെ എങ്ങനെ കയറി.. അവൻ ചിരിച്ചു m
അത്… ഞാൻ… അവർ ആരെങ്കിലും റൂമിൽ കയറിയാലോ എന്ന് പേടിച്ചു… അവൾ ദയനീയമായി ശ്രീഹരിയെ നോക്കി.
ശോ… കഷ്ടം… സാരമില്ല.. എന്ന് പറഞ്ഞു അവൻ ചിരിച്ചു.
ശരി ശരി… ഇയാൾ കുളിച്ചോ..? അവൻ ചോദിച്ചു.
ഇല്ല… കുളിക്കാൻ പോകുവാ.. അവൾ വേഗം ഡ്രെസ്സ് എടുത്തു ബാത്‌റൂമിൽ കയറി…….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…