അപരിചിത : ഭാഗം 18
Jan 13, 2025, 07:47 IST

എഴുത്തുകാരി: മിത്ര വിന്ദ
അമ്മേ... ഈ അമ്മ ഇതെവിടാ ആവോ.ഇപ്പോൾ തൈലം തേച്ചു കൊണ്ട് ഇരുന്നതാ.. അമ്മേ... ഗിരിജ വീണ്ടും ഉറക്കെ വിളിച്ചു. ആഹ്.. ഞാൻ ഇവിടെ ഉണ്ട് ഗിരിജ.. വരുവാന്നേ പ്രഭാവതിയമ്മ പതിയെ സ്‌റ്റെപ്സ് ഇറങ്ങി വരുന്നുണ്ട്. നോക്കിയപ്പോൾ താഴെ പ്രതാപനും ഗിരിജയും നിൽക്കുന്നു. അമ്മേ... അമ്മ ഇത് എവിടെ പോയതാ.. ഈ വയ്യാത്ത കാലും വെച്ച്.. എവിടെ എങ്കിലും വീഴില്ലേ. ഗിരിജ രൂക്ഷമായി അവരെ നോക്കി. ഞാൻ ശ്രീഹരിയോട് ഒരു കാര്യം പറയുവാൻ വന്നത് ആണ്. പ്രഭാവതിയമ്മ താഴേക്ക് ഇറങ്ങി വരുന്നതിനിടയിൽ പറഞ്ഞു. അവർ മകനെ ഒന്നു നോക്കിയിട്ട് അവരുടെ മുറിയിലേക്ക് പോയി. അമ്മക്ക് വല്യ കാര്യമാണ് ആ പെൺകുട്ടിയെ. എപ്പോൾ നോക്കിയാലും അവളോട് ചങ്ങാത്തം കൂടുവാൻ പോകുന്നത് കാണാം. ഞാൻ പറഞ്ഞത് ഒക്കെ സത്യം ആണെന്ന് ഇപ്പോൾ മനസിലായില്ലേ. ഗിരിജ ഭർത്താവിനെ നോക്കി. മ്... നീ വരൂ.... പ്രതാപൻ ഭാര്യയുമായി അവരുടെ റൂമിലേക്ക് നടന്നു. കുറച്ചു അരി കൂടി അരച്ച് വെയ്ക്കാൻ ഉണ്ട്...ഞാൻ ഇപ്പോൾ വരാം. ഗിരിജ ഭർത്താവിനോട് പറഞ്ഞു. ശരി... എന്ന് പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് പോയി. പ്രഭാവതിയമ്മയുടെ റൂമിലേക്ക് നോക്കിയപ്പോൾ അവർ കട്ടിലിൽ ഇരിക്കുനത് ആണ് അയാൾ കണ്ടത്. അമ്മേ..... അയാൾ അകത്തേക്ക് കയറി. എന്താ മോനേ.... അവർ മകനെ നോക്കി. കാലിനു വേദന എങ്ങനെ ഉണ്ട്.. അയാൾ അമ്മയുടെ കട്ടിലിന്റെ ഓരത്തായി ഇരുന്ന്. ശ്രീക്കുട്ടൻ തൈലം മേടിച്ചു കൊണ്ട് വന്നു. അത് ഞാൻ തേയ്ക്കുക ആയിരുന്നു. വേദന ഇടയ്ക്കു ഒക്കെ ഉണ്ട്... ആഹ്... പ്രായം ഇത്രയും ആയില്ലേ മോനേ.. പ്രഭാവതിയമ്മ ചിരിച്ചു. ആഹ് പെൺകുട്ടിയെ അമ്മക്ക് ഇഷ്ടായോ... പ്രതാപൻ അമ്മയുടെ കാലിൽ തഴുകി.. ആരെ... ശ്രീകുട്ടന്റെ വേളിയെയോ...? അവർ മകനെ നോക്കി. അല്ലാതെ വേറെ പെൺകുട്ടി ഉണ്ടോ ഇവിടെ... അയാൾക്ക് ചെറിയ നീരസം അനുഭവപ്പെട്ടു. ഉണ്ടല്ലോ... എനിക്ക് ഒരു ചെറുമകൾ ഉണ്ട്... അവളും പെൺകുട്ടി ആണ്.. അമ്മ അത് പറയുകയും, അയാൾക്ക് ചെറിയ ദേഷ്യം വന്നു. ആഹ്... അത് എനിക്ക് അറിയില്ലായിരുന്നു... മകൻ അമ്മയെ പരിഹസിച്ചു.. അമ്മേ.... എനിക്ക് കാലത്തെ കോടതിയിൽ പോകേണ്ടതാണ്... ഞാൻ ചോദിച്ചതിന് ഉത്തരം പറയു.. അയാൾ വീണ്ടും അമ്മയെ നോക്കി കൊണ്ട് പറഞ്ഞു. നിനക്ക് ഇപ്പോൾ എന്താ അറിയേണ്ടത്... എനിക്ക് ആ കുട്ട്യേ ഇഷ്ടമാണോ എന്നല്ലേ.... പ്രഭാവതിയമ്മ തൈലം എടുത്തു മുറുക്കി അടച്ചു മേശമേൽ വെച്ചു കൊണ്ട് മകനോട് ചോദിച്ചു. അതല്ലേ ഞാൻ അമ്മയോട് ചോദിച്ചത്... അയാൾ കട്ടിലിൽ നിന്നും എഴുനേറ്റു കൊണ്ട് പറഞ്ഞു. നീ ഇരിക്ക്.... അവർ മകനെ കട്ടിലിൽ പിടിച്ചു ഇരുത്തി. എനിക്ക് മേഘ്‌നയെ വളരെ ഇഷ്ടമാണ് മോനേ... എന്താണെന്ന് അറിയില്ല ആ കുട്ടിയോട് എനിക്ക് മനസുകൊണ്ട് വളരെ അടുപ്പം ആണ്.. ഇവിടെ ആരും അവളോട് ഒരു വാക്ക് ഉരിയാടുന്നില്ല, അതുകൊണ്ട് ഒക്കെ ആണ് ഞാൻ അവളോട് സംസാരിക്കുന്നത്,നിന്റെ ഭാര്യക്ക് അത് അത്ര പിടിക്കുന്നില്ല, അതാണ് കാര്യം.. പ്രഭാവതിയമ്മ മകനോട് പറയുകയാണ്. ശ്രീക്കുട്ടൻ വിവാഹം കഴിച്ച കുട്ടിയാണ് അവൾ, എനിക്ക് അവളെ അങ്ങനെ കാണാനെ പറ്റൂ. ഞാൻ മനസുകൊണ്ട് അവളെ അംഗീകരിച്ചു കഴിഞ്ഞു. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു, ഇനി എല്ലാവരും ആ കുട്ട്യേ സ്വീകരിക്കുക, അത്രയും ഒള്ളു എനിക്ക് പറയുവാൻ... പ്രഭാവതിയമ്മ കിടക്കുവാനുള്ള തയ്യാറെടുപ്പിൽ ആണ്. അവളുടെ നാടും വീടും ഒക്കെ എവിടെ ആണ്.. അമ്മ ചോദിച്ചോ.. മകൻ വാതിലിന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു. കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൾ കരയുവാൻ തുടങ്ങി. അതുകൊണ്ട് പിന്നീട് ഞാൻ അവളെ വേദനിപ്പിക്കാനായി കൂടുതലൊന്നും ചോദിച്ചില്ല. പ്രതാപൻ പുറത്തേക്ക് നടന്നു. അയാൾ തന്റെ മകന്റെ മുറിയിലേക്ക് നോക്കി. എന്നിട്ട് ഒന്നു നെടുവീർപ്പെട്ടു ....തുടരും