അപരിചിത : ഭാഗം 2
എഴുത്തുകാരി: മിത്ര വിന്ദ
അത്… അമ്മേ…. ഏട്ടൻ പറഞ്ഞു, അമ്മക്ക് ഒരു നവരത്നമോതിരം മേടിച്ചു കൊടുക്കാമെന്നു… ഗിരിജ വിക്കി…
നവര്തന മോതിരം എന്നൊക്കെ പറയുമ്പോൾ… നല്ല വില ആകില്ലേ.. പ്രഭാവതിയ്ക്കതത്ര പിടിച്ചില്ല.
ദേവിക രണ്ട് പവന്റെ വള മേടിച്ചു, പിന്നെ ഗോപേട്ടനും ഭാനുവും കൂടി അമ്മയ്ക്ക് എന്താ മേടിക്കുന്നത് എന്ന് അറിയില്ല.. നമ്മൾക്ക് മോശം വരുത്തരുതല്ലോ അമ്മേ.. ഗിരിജ ന്യായികരിച്ചു..
ദേവികക്ക് അതു പറ്റും… മഹാദേവൻ ഡോക്ടർ അല്ലെ, പിന്നെ ഗോപകുമാറിന് പുരയിടത്തിലെ നാളികേരം പിരിച്ചാൽ മതി ഒരു അഞ്ച് പവന്റെ മാല നിസാരം ആയിട്ട് മേടിക്കാൻ.. അതുപോലെ ആണോ നമ്മൾ…
പ്രഭാവതി അമ്മ എഴുനേറ്റു വാരത്തിലേക്ക് ഇറങ്ങി.
അല്ലെങ്കിലും എന്റെ വീട്ടിലോട്ട് എന്തെങ്കിലും കൊടുക്കുമ്പോൾ നിങ്ങളുടെ അമ്മയുടെ മട്ടു മാറും..എന്തൊക്കെയോ വിളിച്ചു പറയുന്ന കേട്ട്, എന്തൊരു സ്വഭാവം ആണണോ….രാത്രിയിൽ ഗിരിജ ഭർത്താവിന്റെ മുൻപിൽ നിന്ന് മൂക്ക് പിഴിഞ്ഞു.
പോട്ടെ ഗിരിജേ… നീ ഇത് അത്രക്ക് കാര്യം ആക്കേണ്ട… അമ്മയുടെ സ്വഭാവം അറിയാവുന്നതല്ലേ നിനക്ക്.. ഞാനല്ലേ എന്താ മേടിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്,അയാൾ അവളെ ആശ്വസിപ്പിച്ചു.
എന്നാലും ഏട്ടാ…. ഇത് ഇത്തിരി കൂടുതലാ.. അമ്മ ഇങ്ങനെ പറയുന്നത് സഹിക്കാൻ പറ്റില്ല കെട്ടോ.
ഗിരിജ വീണ്ടും കരഞ്ഞു.
എനിക്കു എന്റെ വീട്ടിൽ നിന്നും ഓഹരി തന്നിട്ടുണ്ട്… അത് അമ്മക്ക് അറിയാവുന്നതല്ലേ.. എന്നിട്ട് ഒരു കണക്ക് പറച്ചിൽ… അവൾ പിന്നെയും ഓരോ കാര്യങ്ങൾ നിരത്തി.
ഒരുതരത്തിൽ അയാൾ ഗിരിജയെ ആശ്വസിപ്പിച്ചു…
അങ്ങനെ വ്യാഴാഴ്ച വന്നെത്തി.. കാലത്തെ തന്നെ എല്ലാവരും പുറപ്പെട്ടു.
ഗിരിജ ആകെ സന്തോഷത്തിൽ ആണ്…ശ്രീക്കുട്ടൻ സുന്ദരൻ ആയിട്ടുണ്ട് എന്ന് അവർക്ക് തോന്നി.
ഏത് പെൺകുട്ടിക്കും ഇഷ്ടപെടും തന്റെ മകനെ..
അങ്ങനെ എല്ലാവരും കൂടി ഗിരിജയുടെ തറവാടായ മയൂരത്തിൽ എത്തി.
പടിപ്പുര കടന്നതേ നല്ല കാളന്റെയും അവിയലിന്റെയും ഒക്കെ ത്രസിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു.
എന്തായി രാവുണ്ണിയാരെ ഒരുക്കങ്ങൾ.. ഗിരിജ കാര്യസ്ഥന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
പാലടപ്രഥമൻ കൂടി ആകാനൊള്ളു കുട്ട്യേ… അയാൾ ചിരിച്ചു.
പ്രതാപൻ പോക്കറ്റിൽ നിന്ന് ഒരു അഞ്ഞുറു രൂപ നോട്ട് എടുത്തു അയാൾക്ക് കൊടുത്തു. എപ്പോൾ വന്നാലും ഉള്ള പതിവാണ് അത് എന്ന് പ്രഭാവതി അമ്മക്ക് മനസിലായി.
അവർക്ക് അത് അത്ര പിടിച്ചില്ലെങ്കിലും ഒന്നും പറയാതെ അവർ അടക്കി പിടിച്ചു.
മുത്തശ്ശിയെ കണ്ടതും ശ്രീഹരിയും ആര്യജയും അങ്ങോട്ട് ചെന്നു.
എല്ലാവരും പരസ്പരം കുശലം ഒക്കെ പറഞ്ഞു.
മോനേ ഹരി… ഇടയ്ക്കു ഗിരിജ അവനെ വിളിച്ചു.
മുത്തശ്ശിയുമായി സംസാരിച്ചു കൊണ്ട് നിന്ന ശ്രീഹരി അമ്മയെ നോക്കി.
ഗിരിജാദേവിയുടെ അടുത്ത് ദാവണി അണിഞ്ഞ ഒരു സുന്ദരി ആയ പെൺകുട്ടി നിൽപ്പുണ്ടായിരുന്നു.
ഗിരിജാദേവിയുടെ അരികിലേക്ക് ശ്രീഹരി നടന്നു വന്നു.
അപ്പോളേക്കും ദേവിക ചിറ്റമ്മ കൂടി അവരുടെ അടുത്തേക്ക് വന്നു.
മോനേ ഇത് ആരാണെന്ന് മനസ്സിലായോ, അവർ മകനോട് ചോദിച്ചു.
ഇല്ല അമ്മേ… അവൻ ചെറുതായി ആ പെൺകുട്ടിയെ നോക്കി മന്ദഹസിച്ചു
ഞാൻ പറയാം പെട്ടെന്ന് പിന്നിൽ നിന്നു ആരോ പറയുന്നത് കേട്ടു
എല്ലാവരും നോക്കിയപ്പോൾ രേവതി ചിരിച്ചു കൊണ്ട് അവരുട അടുത്തേക്ക് വന്നു.
ഹായ് ശ്രീഹരി, ഞാൻ മോന്റെ അമ്മയുടെ അടുത്ത കൂട്ടുകാരി ആയിരുന്നു കെട്ടോ.. ഞങൾ ഒരുമിച്ചു ആണ് മേലെപാടവരമ്പത്തൂടെ സ്കൂളിൽ പൊയ്കൊണ്ട് ഇരുന്നത്… എന്റെ പേര് രേവതി, ഇത് എന്റെ മകൾ ശില്പ… അവർ പറഞ്ഞു.
ഓഹ് ശരി ശരി… ഓക്കേ ആന്റി… അവൻ വിനയത്തോടെ അവരെ നോക്കി.
ശ്രീഹരി എന്ത് ചെയുന്നു… രേവതിക്ക് വിവരം അറിയാമെങ്കിലും വെറുതെ ചോദിച്ചു.
ഞാൻ എം ടെക് കംപ്ലീറ്റ് ചെയ്‌തു.. അവൻ മറുപടി കൊടുത്ത്.
പഠിച്ചതിൽ എല്ലാം എന്റെ മോനു 90പെർസെന്റ്നു മുകളിൽ മാർക്ക് ഉണ്ട് കെട്ടോ രേവതി…. ഗിരിജ അഭിമാനത്തോടെ പറഞ്ഞു.
ആണോ… വെരി ഗുഡ് മോനേ… രേവതി അവന്റെ കൈ പിടിച്ചു കുലുക്കി.
ശരി എന്നാൽ നിങ്ങൾ സംസാരിക്ക്,,, അല്ലേ രേവതി… ഗിരിജാദേവി ശ്രീഹരിയേയും ശില്പയെയും നോക്കി അങ്ങനെ പറഞ്ഞപ്പോൾ രേവതിയും പെട്ടന്ന് ഓക്കേ പറഞ്ഞു.
ഹലോ… ശ്രീഹരി ആ പെൺകുട്ടിയെ വിഷ് ചെയ്തു.
ഹായ്… അവളും തിരിച്ചു അവനോട് പറഞ്ഞു.
എന്താ പേര്…. അവൻ ചോദിച്ചു.
ശിൽപ…. അവൾ പറഞ്ഞു.
ഓഹ് സോറി… ആന്റി ഇപ്പോൾ പറഞ്ഞു, അവൻ പെട്ടന്ന് ഓർത്തെടുത്ത് പോലെ പറഞ്ഞു.
അവൾ അവനെ നോക്കി…. ഇത്തവണ അവൾ നന്നായി ഒന്നു ചിരിച്ചു…. മുല്ലമൊട്ട് പോലുള്ള പല്ലുകൾ.. എന്തൊരു അഴക്.. അവൻ ഓർത്തു.
ശ്രീഹരി എവിടെയാ പഠിച്ചത്.. അവൾ ചോദിച്ചു.
ഹെലോ….. അവൾ വീണ്ടും അവനെ നോക്കി വിളിച്ചു..
പെട്ടന്ന് ആണ് അവനു സ്ഥലകാലബോധം വന്നത്….
ശ്രീഏട്ടാ…. ആര്യജ അവരുടെ അടുത്തേക്ക് വന്നു..
ഇവൾക്ക് ഇത് എന്തിന്റെ കേടാ… അവനു ചെറുതായി ദേഷ്യം വന്നു.
ഏട്ടാ… മുത്തശ്ശി വിളിക്കുന്നു.. അവൾ പറഞ്ഞു .
ഓക്കേ… ഞാൻ വരുന്നു.. അവൻ മറുപടി കൊടുത്തു.
ശിൽപ വരൂ. അവൻ ശില്പയോട് പറഞ്ഞു.
ആരാ ഏട്ടാ ഈ കുട്ടി… ആര്യജ ചോദിച്ചപ്പോൾ ശ്രീഹരി അവളെ പരിചയപ്പെടുത്തി കൊടുത്തു.
പരിചയപ്പെടുത്തേണ്ട താമസം,
പെണ്ണല്ലേ വർഗം… അവർക്ക് സംസാരിക്കാൻ നൂറായിരം കാര്യങ്ങൾ ഉണ്ടല്ലോ.
പെട്ടന്ന് തന്നെ അവർ രണ്ടാളും അടുത്തല്ലോ എന്ന് ശ്രീഹരി ഓർത്തു.
അങ്ങനെ ചടങ്ങുകൾ ആരംഭിച്ചു.
ഇടക്കെല്ലാം രേവതിയുടെ കണ്ണുകൾ ശ്രീഹരിയിൽ തറഞ്ഞു നിന്ന്. ശിൽപയേ അവനു ഇഷ്ടമായോ ആവോ. അവർ ചിന്തിച്ചു.
ഗിരിജാദേവിയുടെ അവസ്ഥയും ഇതുപോലെ തന്നെ ആയിരുന്നു.
ശിൽപ ആണെങ്കിൽ താൻ വിചാരിച്ചതിലും സുന്ദരി ആണെന്ന് അവർ ഓർത്തു…
എപ്പോളെക്കെയോ ശ്രീഹരിയുടെയും ശില്പയുടെയും കണ്ണുകൾ പരസ്പരം കോർത്തു….
മനസ്സിൽ എവിടെയോ ഒരു സ്ഫോടനം നടക്കുന്നതായി അവൻ അറിഞ്ഞു.
ഇത് എന്താ ഇപ്പൊ ഇങ്ങനെ… അവൻ ചിന്തിച്ചു.
ഒരു ശാലീന സുന്ദരി ആണ് അവൾ എന്ന് അവൻ ഓർത്തു..
ആരും ഒന്നു നോക്കും അവളെ..
ഏട്ടാ… ഏട്ടാ… സദ്യ കഴിക്കാൻ വരുന്നില്ലേ… ആര്യജ അവനെ ഓർമകളിൽ നിന്ന് വലിച്ചു താഴേക്ക് ഒരു ഒറ്റയേറ് ആയിരുന്നു..
ഇത്തവണ അവനു ശരിക്കും ദേഷ്യം വന്നു,,
നിനക്ക് എന്താ ഇപ്പോൾ വേണ്ടത്.. അവൻ ചോദിച്ചു. Q
എനിക്ക് പുളിഇഞ്ചി വേണം.. ഏട്ടൻ വരുന്നുണ്ടെങ്കിൽ വരിക.. അവൾ നടന്നു..
സദ്യയുടെ സമയത്തു ആണ് ഗിരിജാദേവി പ്രതാപനെ രേവതിക്ക് പരിചയപെടുത്തിയത്ത്.
സത്യം പറഞ്ഞാൽ അയാൾക്കും ശിൽപയെ ഇഷ്ടപ്പെട്ടു.
ഗിരിജ പറഞ്ഞതിൽ തെറ്റില്ല… ഏതൊരു അമ്മയും തന്റെ മകന് ഏറ്റവും സുന്ദരി ആയ പെൺകുട്ടി വരണം എന്ന് ആണ് ആഗ്രഹിക്കുന്നത്.. അയാൾ ഓർത്തു.
വരട്ടെ.. എന്താകും എന്ന് നോക്കാം.. അയാൾ ഒരു ഞാലിപൂവൻ പഴം എടുത്തു പാലടപ്രഥമനിലേക്ക് തിരുകി കേറ്റി.
ഗിരിജാദേവിയും രേവതിയും തമ്മിൽ ഉള്ള ചർച്ച കണ്ടാൽ എന്തോ വലിയ സംഭവം ആണെന്ന് തോന്നും.
ആര്യജയും ശിൽപയും ഒരുമിച്ചു ഇരുന്ന് സദ്യ കഴിച്ചു. അവർ രണ്ടാളും വളരെ അടുത്തു കഴിഞ്ഞിരിക്കുന്നു.
അങ്ങനെ സമയം പിന്നിട്ടുകൊണ്ട് ഇരുന്നു.
വൈകാതെ തന്നെ രേവതിയും ശിൽപയും അവരോട് യാത്ര പറഞ്ഞു പോയി.
രേവതി.. ഫോണിലേക്ക് എന്തോക്കെയോ സേവ് ചെയുന്നുണ്ടയിരുന്നു. അത് ശ്രീഹരിയുടെ ജനന തീയതിയും സമയവും ആയിരുന്നു..
പ്രഭാവതിയമ്മക്ക് മാത്രം നടക്കുന്നതൊന്നും പിടി കിട്ടിയില്ല.
വൈകുന്നേരത്തോടെ അവരും മതിലകത്തേക്ക് മടങ്ങി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…